#BiggBoss |'എനിക്കൊരു രസം..'; ബിഗ് ബോസിലേക്ക് വീണ്ടും വരാനുള്ള കാരണം പറഞ്ഞ് സാബു, ഒപ്പം ഉപദേശവും

#BiggBoss |'എനിക്കൊരു രസം..'; ബിഗ് ബോസിലേക്ക് വീണ്ടും വരാനുള്ള കാരണം പറഞ്ഞ് സാബു, ഒപ്പം ഉപദേശവും
May 9, 2024 10:21 PM | By Susmitha Surendran

ബിഗ് ബോസ് മലയാളം സീസണ്‍ ആറ് അവസാനിക്കാന്‍ ഇനി ഏതാനും ദിവസങ്ങള്‍ കൂടി മാത്രമാണ് ബാക്കി. ആരൊക്കെ ആകും ഫൈനല്‍ ഫൈവില്‍ എത്തുകയെന്നും ആരാകും വിജയ കിരീടം ചൂടുകയെന്നും അറിയാനായി കാത്തിരിക്കുകയാണ് ബിഗ് ബോസ് പ്രേമികള്‍.

ഫൈനലിലേക്ക് അടുക്കുന്തോറും കളികളുടെ ഗതിയും മാറുന്നുണ്ട്. അക്കൂട്ടത്തില്‍ ഒന്നായിരുന്നു സീസണ്‍ ഒന്നിലെ വിജയ് സാബുവും മത്സരാര്‍ത്ഥി ആയിരുന്ന ശ്വേതയും ബിഗ് ബോസ് വീട്ടില്‍ എത്തിയത്.

രണ്ട് ദിവസത്തില്‍ ഇരുവരും തിരികെ പോകും. ഈ അവസരത്തില്‍ താന്‍ ബിഗ് ബോസില്‍ വരാനുള്ള കാരണം തുറന്നു പറയുകയാണ് സാബു. 'എല്ലാവരും നല്ല ഹൈ സിപിരിറ്റില്‍ ഗെയിം കളിക്കുന്നുണ്ട്. നിങ്ങള്‍ എല്ലാവരും വളരെ യങ് ആയിട്ടുള്ള ആളുകളാണ്.

അതിന്‍റേതായ കൂറേ പോരായ്മകള്‍ നിങ്ങള്‍ക്ക് ഉണ്ടാകും. എന്നാല്‍ നിങ്ങള്‍ സ്വയം ആര്‍ജിച്ചെടുത്ത മെച്വൂരിറ്റിയും ഉണ്ട്. ഞാന്‍ ബിഗ് ബോസിലേക്ക് വരാം എന്ന് തീരുമാനിച്ചതിന്‍റെ കാരണം ഈ വീട് എന്താണ് എന്ന് എനിക്ക് അറിയാം.

നിങ്ങള്‍ക്ക് എന്തൊക്കെ സംഭവിക്കാം എന്നുള്ളതും എനിക്ക് ഏകദേശ ധാരണയുണ്ട്. അങ്ങനെയുള്ളപ്പോള്‍ നിങ്ങളെയൊക്കെ വന്ന് കാണുമ്പോള്‍ ഒരു രസം.

ഒന്നിന്‍റെയും അളവ് കോല്‍ വച്ച് ആരെയും ജഡ്ജ് ചെയ്യാതിരിക്കുക. അടിപൊളിയായിട്ട് മുന്നോട്ട് പോകുക', എന്നാണ് സാബു പറഞ്ഞത്.

"നമ്മള്‍ തീരെ പ്രതീക്ഷിക്കാത്ത പ്രതികരണമാണ് നിങ്ങളില്‍ നിന്നും ഞങ്ങള്‍ക്ക് കിട്ടിയത്. നമുക്ക് എല്ലാവര്‍ക്ക് ഒരാളെ താഴേക്ക് വലിച്ചിടാന്‍ ഭയങ്കര ഈസിയാണ്.

ചില വേളകളില്‍ നിങ്ങളില്‍ നിന്നും മനുഷ്വത്വം കിട്ടുന്നുണ്ടായിരുന്നില്ല. പക്ഷേ നിങ്ങളെല്ലാം വളരെ മനോഹരമായ ആളുകളാണ്. എല്ലാത്തിനും ഒരുപാട് നന്ദി", എന്നാണ് ശ്വേത മേനോന്‍ പറഞ്ഞത്. അതേസമയം, പുതിയ പവര്‍ ടീമിലേക്കുള്ള ടാസ്കുകള്‍ ഇന്ന് അവസാനിച്ചു കഴിഞ്ഞു.

#Sabu #gives #reason #come #back #BiggBoss #advice

Next TV

Related Stories
#BiggBoss | ഒന്നാം സ്ഥാനത്ത് ആരെത്തും? ബി​ഗ് ബോസില്‍ റാങ്കിം​ഗ് ടാസ്‍ക് ആരംഭിച്ചു

May 20, 2024 09:24 AM

#BiggBoss | ഒന്നാം സ്ഥാനത്ത് ആരെത്തും? ബി​ഗ് ബോസില്‍ റാങ്കിം​ഗ് ടാസ്‍ക് ആരംഭിച്ചു

ആദ്യ സ്ഥാനങ്ങള്‍ക്ക് കടുത്ത മത്സരം നടക്കുന്ന ടാസ്ക് ആണിത്. ഒന്ന്, രണ്ട് സ്ഥാനങ്ങള്‍ക്കായൊക്കെ നിരവധി പേര്‍ അവകാശവാദം ഉന്നയിക്കുമെന്നതിനാല്‍...

Read More >>
#biggboss | 'അത്ത റെയ്ഡ്' ജാസ്മിന്‍റെ കഴുത്തില്‍ നിന്നും 'ഗബ്രി മാല' അഴിച്ചുമാറ്റി പിതാവ്; നാടകീയ രംഗങ്ങള്‍

May 19, 2024 12:33 PM

#biggboss | 'അത്ത റെയ്ഡ്' ജാസ്മിന്‍റെ കഴുത്തില്‍ നിന്നും 'ഗബ്രി മാല' അഴിച്ചുമാറ്റി പിതാവ്; നാടകീയ രംഗങ്ങള്‍

'അത്ത റെയ്ഡ്' എന്നാണ് കഴിഞ്ഞ ദിവസം ഇതിന്‍റെ പ്രമോ ഇറങ്ങിയത് മുതല്‍ ചില പ്രേക്ഷകര്‍ ബിഗ് ബോസ് ചര്‍ച്ച ഗ്രൂപ്പുകളില്‍ ഇതിനെ...

Read More >>
#gopikaanil |  'സാന്ത്വനം രണ്ടാം ഭാഗത്തിൽ ഞങ്ങൾ ആരുമില്ല'; ആരാധകരെ ഞെട്ടിച്ച് ഗോപിക!

May 17, 2024 07:24 AM

#gopikaanil | 'സാന്ത്വനം രണ്ടാം ഭാഗത്തിൽ ഞങ്ങൾ ആരുമില്ല'; ആരാധകരെ ഞെട്ടിച്ച് ഗോപിക!

ആരാധകരെ സന്തോഷിപ്പിച്ചുകൊണ്ട് സാന്ത്വനം രണ്ടാം ഭാഗം വരാൻ പോകുകയാണ് എന്ന വാർത്ത ആണ് ഇപ്പോൾ...

Read More >>
#rakshadellu | ദേവിയേടത്തിയെ കാണാൻ ഓടിയെത്തി അപ്പു: സാന്ത്വനം 2 വിന്‍റെ വരവ് വന്‍ ചർച്ചയാക്കി താരങ്ങൾ

May 16, 2024 10:41 AM

#rakshadellu | ദേവിയേടത്തിയെ കാണാൻ ഓടിയെത്തി അപ്പു: സാന്ത്വനം 2 വിന്‍റെ വരവ് വന്‍ ചർച്ചയാക്കി താരങ്ങൾ

സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്തിരുന്ന നമുക്ക് പാർക്കുവാൻ മുന്തിരിത്തോപ്പുകൾ എന്ന പരമ്പരയിലൂടെ ശ്രദ്ധ നേടിയ നായികയാണ് രക്ഷ രാജ്. ആ സീരിയലിന്...

Read More >>
#BiggBoss |'നിനക്ക് രാത്രി ഉറക്കമില്ല', ശ്രീതുവിനോട് കടുപ്പിച്ച് അമ്മ, 'നിങ്ങള്‍ നല്ല കോമ്പോ'യെന്ന് അർജുന്റെ വീട്ടുകാർ

May 15, 2024 10:46 PM

#BiggBoss |'നിനക്ക് രാത്രി ഉറക്കമില്ല', ശ്രീതുവിനോട് കടുപ്പിച്ച് അമ്മ, 'നിങ്ങള്‍ നല്ല കോമ്പോ'യെന്ന് അർജുന്റെ വീട്ടുകാർ

അർജുൻ കുറച്ച് കൂടി ആക്ടീവ് ആകണമെന്ന് അമ്മ ശ്യാമള പറയുന്നുണ്ട്. നിനക്ക് എപ്പോഴും ദുഃഖമാണെന്നും ഇവർ അർജുനോട് പറയുന്നുണ്ട്....

Read More >>
Top Stories