#viral | 49 കാരനായ കാമുകന്‍ രാജ്യാന്തര ജ്വല്ലറി കള്ളന്‍; പക്ഷേ, കാമുകി അറിഞ്ഞത് അറസ്റ്റ് നടന്നപ്പോള്‍, പിന്നെ സംഭവിച്ചത്!

#viral | 49 കാരനായ കാമുകന്‍ രാജ്യാന്തര ജ്വല്ലറി കള്ളന്‍; പക്ഷേ, കാമുകി അറിഞ്ഞത് അറസ്റ്റ് നടന്നപ്പോള്‍, പിന്നെ സംഭവിച്ചത്!
May 9, 2024 04:37 PM | By Athira V

ബെവർലി ഹിൽസ്, മിയാമി, ദക്ഷിണ കൊറിയ എന്നിങ്ങനെ വിവിധ രാജ്യങ്ങളിലെ ജ്വല്ലറികളില്‍ മോഷണം നടത്തിയ 49 കാരനായ യാരോംഗ് വാനെ കഴിഞ്ഞ ദിവസമാണ് മാന്‍ഹട്ടനില്‍ പോലീസ് അറസ്റ്റ് ചെയ്തത്. അപ്പോള്‍ മാത്രമാണ് യാരോംഗിന്‍റെ കാമുകി, തന്‍റെ കാമുകന്‍ ഒരു അന്താരാഷ്ട്രാ മോഷ്ടാവാണെന്ന് തിരിച്ചറിഞ്ഞത്.

മോഷ്ടിച്ച സ്വര്‍ണ്ണാഭരണങ്ങള്‍ യാരോംഗ് തനിക്ക് സമ്മാനമായി തന്നിരുന്നെന്നും എന്നാല്‍ ഇയാള്‍ മോഷ്ടാവണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ ആ സമ്മാനങ്ങളെല്ലാം താന്‍ ഉപേക്ഷിച്ചതായും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. യാരോംഗിനെ കണ്ട് മുട്ടിയപ്പോള്‍ അയാള്‍ നല്ലവനാണെന്ന് തോന്നിയതായും അങ്ങനെയാണ് തങ്ങള്‍ സൌഹൃദത്തിലേക്കും പ്രണയത്തിലേക്കും നീങ്ങയതെന്നും പറഞ്ഞ അവര്‍, അറസ്റ്റ് നടന്നത് മുതല്‍ തനിക്ക് ഭയമാണെന്നും പറഞ്ഞു.

കഴിഞ്ഞ ജനുവരിയില്‍ ലോസ് ഏഞ്ചല്‍സിലേക്കുള്ള യാത്രയ്ക്കിടെയാണ് വാനിനെ കണ്ടുമുട്ടിയതെന്ന് പേര് വെളിപ്പെടുത്താത്ത യുവതി പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കാമുകിയില്‍ നിന്ന് യാരോംഗ് വാന്‍ സ്വന്തം പേര് പോലും മറച്ച് വച്ചു. വെയ്ന്‍ സാന്‍ എന്നാണ് ഇയാള്‍ യുവതിയോട് പറഞ്ഞ പേര്.

വളരെ സൌമ്യമായി പെരുമാറിയ വെയ്ന്‍, പുതിയ വീട്ടിലേക്ക് മാറാന്‍ നിര്‍ദ്ദേശിച്ചപ്പോള്‍ അവര്‍ അത് അനുസരിച്ചെങ്കിലും അയാള്‍ ഒരിക്കല്‍ പോലും വാടക തന്നിരുന്നില്ലെന്നും എന്നാല്‍ നിരവധി തവണ സ്വര്‍ണ്ണാഭരണങ്ങള്‍ സമ്മാനിച്ചതായും യുവതി പറഞ്ഞു. ഇത്രയും സ്വര്‍ണ്ണാഭരണങ്ങള്‍ എവിടെ നിന്നാണെന്ന് ചോദിച്ചപ്പോഴൊക്കെ അത് താന്‍ വാങ്ങിയതാണെന്നാണ് അയാള്‍ പറഞ്ഞതെന്നും അവര്‍ പറഞ്ഞു.

നല്ല പെരുമാറ്റമായിരുന്നു വെയ്ന്‍റെത്. അയാളുടെ പെരുമാറ്റത്തില്‍ താന്‍ ആകൃഷ്ടനായെന്നും അങ്ങനയാണ് പ്രണയത്തിലായതെന്നും അവര്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തിയതായി ന്യൂയോർക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. വെയ്ന്‍ ഒരിക്കല്‍ പോലും മോഷ്ടാവാണെന്ന് തനിക്ക് തോന്നിയിരുന്നില്ലെന്നും അവര്‍ വെളിപ്പെടുത്തി.

അതേസമയം ലണ്ടൻ ജ്വല്ലേഴ്‌സിൽ നിന്ന് 17,000 ഡോളർ (14,18,909 രൂപ) വിലമതിക്കുന്ന വാച്ച്, ടിഫാനി ആൻഡ് കോ റോക്ക്ഫെല്ലർ സെന്‍ററില്‍ നിന്ന് വിലയേറിയ ഒരു മോതിരം, മാൻഹട്ടനിലെ ഹഡ്സൺ യാർഡിലുള്ള കാർട്ടിയർ എന്ന കമ്പനിയിൽ നിന്ന് മറ്റൊരു മോതിരം എന്നിവയും യാരോംഗ് വാന്‍ മോഷ്ടിച്ചവയില്‍ ഉള്‍പ്പെടുന്നു.

യാരോംഗ് വാനിനെതിരെ ഇന്‍റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പിടികിട്ടാത്ത കുറ്റവാളികളെ പിടിക്കാനായി അന്താരാഷ്ട്രാ തലത്തില്‍ അംഗീകരിച്ച ഒന്നാണ് റെഡ് കോര്‍ണര്‍ നോട്ടീസ്. ഇതിന് പിന്നാലെ ന്യൂയോര്‍ക്ക് സിറ്റി പോലീസ് ഡിപ്പാര്‍ട്ട്മെന്‍റാണ് സ്ക്വാഡ് ഒരു ക്വീൻസ് അപ്പാർട്ട്മെന്‍റില്‍ നിന്നും യാരോംഗ് വാനെ അറസ്റ്റ് ചെയ്തത്.

#woman #knows #her #boyfriend #international #jewellery #thief #after #he #gets #arrested

Next TV

Related Stories
#viral |  'അച്ഛാ, നിങ്ങൾ കുറച്ചുകൂടി നല്ല ഭർത്താവാകണം'; കലഹിക്കുന്ന ഭാര്യാഭർത്താക്കന്മാർ കേൾക്കണം ഈ 15-കാരന് പറയാനുള്ളത്

May 20, 2024 01:31 PM

#viral | 'അച്ഛാ, നിങ്ങൾ കുറച്ചുകൂടി നല്ല ഭർത്താവാകണം'; കലഹിക്കുന്ന ഭാര്യാഭർത്താക്കന്മാർ കേൾക്കണം ഈ 15-കാരന് പറയാനുള്ളത്

ഷെജിയാങ് പ്രവിശ്യയിൽ നിന്നുള്ള വാങ് നൻഹാവോ എന്ന 15 -കാരനാണ് തന്റെ അച്ഛനോട് അമ്മയോട് കുറച്ചുകൂടി നല്ല രീതിയിൽ പെരുമാറാൻ...

Read More >>
#viral | 'ചെകുത്താന്‍റെ കൊമ്പു'മായി ജീവിച്ച ശ്യാം ലാല്‍ യാദവ്; ഒടുവില്‍ സംഭവിച്ചത്

May 19, 2024 04:00 PM

#viral | 'ചെകുത്താന്‍റെ കൊമ്പു'മായി ജീവിച്ച ശ്യാം ലാല്‍ യാദവ്; ഒടുവില്‍ സംഭവിച്ചത്

അത് കൂടുതല്‍ കൂടുതല്‍ ഉയരം വച്ചു. ശല്യമായി തുടങ്ങിയപ്പോള്‍ ശ്യാം ലാല്‍ കൊമ്പിന്‍റെ തലപ്പ് ബാര്‍ബറെ കൊണ്ട് മുറിച്ച് കളഞ്ഞു. പക്ഷേ, പിന്നെയും...

Read More >>
#viral |   രഹസ്യമായി കാമുകനെ കാണാൻ പോകുന്നതിനിടെ, നടുറോട്ടിൽ യുവതിയുടെ വഴി തടഞ്ഞ് കാമുകന്‍റെ അമ്മ; വീഡിയോ വൈറല്‍

May 19, 2024 12:28 PM

#viral | രഹസ്യമായി കാമുകനെ കാണാൻ പോകുന്നതിനിടെ, നടുറോട്ടിൽ യുവതിയുടെ വഴി തടഞ്ഞ് കാമുകന്‍റെ അമ്മ; വീഡിയോ വൈറല്‍

'പെൺകുട്ടി കാമുകനെ കാണാൻ വിളിച്ചെങ്കിലും പകരം അവന്‍റെ അമ്മയുടെ കൈയില്‍പ്പെട്ടു' എന്ന കുറിപ്പോടെയാണ് വീഡിയോ വീണ്ടും...

Read More >>
#kindergarten | അഞ്ചുവയസ്സുകാരനെ മർദ്ദിച്ച് നിർബന്ധപൂർവം ഓറഞ്ചു കഴിപ്പിച്ച് അധ്യാപിക, രൂക്ഷമായി പ്രതികരിച്ച് നെറ്റിസൺസ്

May 18, 2024 04:37 PM

#kindergarten | അഞ്ചുവയസ്സുകാരനെ മർദ്ദിച്ച് നിർബന്ധപൂർവം ഓറഞ്ചു കഴിപ്പിച്ച് അധ്യാപിക, രൂക്ഷമായി പ്രതികരിച്ച് നെറ്റിസൺസ്

കുട്ടികളെ മറ്റൊരു നഴ്‌സറിയിലേക്ക് മാറ്റാനും രക്ഷിതാക്കളോട് നിർദേശിച്ചിട്ടുണ്ട്. മർദ്ദനമേറ്റ കുട്ടിയുടെ മാതാപിതാക്കൾക്ക് നഷ്ടപരിഹാരം നൽകി കേസ്...

Read More >>
#viral|500 കിലോമീറ്റര്‍ ദൂരെയുള്ള കാമുകിയെ കാണണം; വാടക വീട് ഉപേക്ഷിച്ച് കാറിലേക്ക് താമസം മാറ്റി യുവാവ്

May 18, 2024 12:46 PM

#viral|500 കിലോമീറ്റര്‍ ദൂരെയുള്ള കാമുകിയെ കാണണം; വാടക വീട് ഉപേക്ഷിച്ച് കാറിലേക്ക് താമസം മാറ്റി യുവാവ്

വാടക വീട് ഉപേക്ഷിച്ച് വളര്‍ത്ത് പട്ടിയോടൊപ്പം ഹുവാങ് കാറിലേക്ക് താമസം...

Read More >>
#viral | ഈ നാട്ടുകാർ പുറത്തിറങ്ങുമ്പോൾ ചെരിപ്പ് ധരിക്കാറില്ലേ? വൈറലായി വീഡിയോ

May 18, 2024 11:57 AM

#viral | ഈ നാട്ടുകാർ പുറത്തിറങ്ങുമ്പോൾ ചെരിപ്പ് ധരിക്കാറില്ലേ? വൈറലായി വീഡിയോ

2019 -ലെ ഇംഗ്ലണ്ട് പര്യടനത്തിൽ ഈ കാരണം കൊണ്ടുതന്നെ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ടീം വാർത്തകളിൽ ഇടംനേടിയിരുന്നു. അന്ന് അവർ ഫീൽഡിലൂടെ ന​ഗ്നപാദരായി...

Read More >>
Top Stories