#aavesham | തിയറ്ററുകളില്‍ ആവേശത്തിന് തിരിച്ചടി, ഫഹദ് ചിത്രം നഷ്‍ടപ്പെടുത്തിയത് വൻ അവസരം

#aavesham | തിയറ്ററുകളില്‍ ആവേശത്തിന് തിരിച്ചടി, ഫഹദ് ചിത്രം നഷ്‍ടപ്പെടുത്തിയത് വൻ അവസരം
May 8, 2024 02:25 PM | By VIPIN P V

ഹദിന്റെ എക്കാലത്തെയും വമ്പൻ ഹിറ്റ് ചിത്രമായി മാറിയിരിക്കുകയാണ് ആവേശം. ആഗോളതലത്തില്‍ ഫഹദിന്റെ ആവേശം 150 കോടി ക്ലബിലെത്തിയെന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്.

മലയാളത്തില്‍ നിന്ന് നാലാമത്തെ മാത്രം ചിത്രമാണ് ആഗോള ബോക്സ് ഓഫീസില്‍ 150 കോടി ക്ലബില്‍ എത്തുന്നത്. എന്നാല്‍ വമ്പൻ അവസരം ഫഹദ് ചിത്രത്തിന് നഷ്‍ടപ്പെട്ടു എന്നതാണ് ആരാധകരുടെ വിലയിരുത്തല്‍.

ആടുജീവിതം, 2018 എന്നീ സിനിമകള്‍ക്ക് പുറമേ മഞ്ഞുമ്മല്‍ ബോയ്‍സ് മാത്രമാണ് ആഗോള കളക്ഷനില്‍ ആവേശത്തിനു മുന്നിലുള്ളത്. ഒരു സോളോ നായകൻ 150 കോടി ക്ലബില്‍ മലയാളത്തില്‍ നിന്ന് എത്തിയത് ആദ്യം പൃഥ്വിരാജായിരുന്നെങ്കില്‍ രണ്ടാമത് ഫഹദാണ്.

എന്നാല്‍ ഫഹദിന്റെ ആവേശത്തിന്റെ തിയറ്റര്‍ കളക്ഷൻ കുതിപ്പിന് വേഗത കുറഞ്ഞേക്കാവുന്ന അപ്‍ഡേറ്റും ചിത്രത്തിന്റേതായി പുറത്തായതാണ് ആരാധകരെ നിരാശരാക്കിയിരിക്കുന്നത്.

ആവേശം ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ഒടിടിയില്‍ മെയ് ഒമ്പതിന് പ്രദര്‍ശനത്തിന് എത്തിയേക്കുമെന്നതിനാല്‍ ചിത്രം ഇനി മള്‍ടിപ്ലക്സുകളിലും ഫിയോക്കിന്റെ നിയന്ത്രണത്തിലില്ലാത്തതുമായ തിയറ്ററുകളിലും മാത്രമേ പ്രദര്‍ശിപ്പിക്കുകയുള്ളൂ എന്നതിനാല്‍ കളക്ഷനെ കാര്യമായി ബാധിക്കുമെന്നതിനാല്‍ കുതിപ്പ് അവസാനിക്കും.

ജീത്തു മാധവനാണ് ആവേശത്തിന്റെ സംവിധായകൻ. ഫഹദ് നായനാകുന്ന ആവേശം എന്ന സിനിമയില്‍ ആശിഷ് വിദ്യാര്‍ത്ഥി, സജിന്‍ ഗോപു, റോഷന്‍, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന്‍ ജെഎസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്‍, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍ തുടങ്ങിയവരും ഉണ്ട്.

ഛായാഗ്രാഹണം സമീര്‍ താഹിറാണ്. സംഗീതം സുഷിന്‍ ശ്യാമും. ആവേശം അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ അന്‍വര്‍ റഷീദ് നിര്‍മാണം നിര്‍വഹിക്കുന്നത്.

നിര്‍മാണത്തില്‍ നസ്രിയ നസീമും പങ്കാളിയാകുന്നു. വരികള്‍ വിനായക് ശശികുമാറാണ് എഴുതുന്നത്.

പ്രൊഡക്ഷന്‍ ഡിസൈന്‍ അശ്വിനി കാലെയായ ചിത്രത്തില്‍ മേക്കപ്പ്‍മാനായി ആര്‍ജി വയനാടനും ഭാഗമാകുമ്പോള്‍ ഓഡിയോഗ്രഫി വിഷ‍്‍ണു ഗോവിന്ദ്, ആക്ഷന്‍ ചേതന്‍ ഡിസൂസ, വിഎഫ്എക്‌സ് എഗ്ഗ് വൈറ്റ്, ഡിഐ പോയറ്റിക്, കളറിസ്റ്റ് ശ്രീക്ക് വാരിയര്‍,

ടൈറ്റിൽ ഡിസൈന്‍ അഭിലാഷ് ചാക്കോ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വിനോദ് ശേഖര്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ എആര്‍ അന്‍സാര്‍, പിആര്‍ഒ എ എസ് ദിനേശ്, ആതിര ദില്‍ജിത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ് സ്നേക്ക് പ്ലാന്റ് എന്നിവരുമാണ്.

#blow #excitement #theaters, #Fahadh' #film #missed #huge #opportunity

Next TV

Related Stories
#bramayugam | ഭ്രമയുഗത്തിലെ വേഷം മുണ്ട് മാത്രം; കോസ്റ്റ്യൂമിന് ചെലവായത് ലക്ഷങ്ങൾ

May 19, 2024 08:18 PM

#bramayugam | ഭ്രമയുഗത്തിലെ വേഷം മുണ്ട് മാത്രം; കോസ്റ്റ്യൂമിന് ചെലവായത് ലക്ഷങ്ങൾ

മമ്മൂട്ടിക്കൊപ്പം, അർജുൻ അശോകൻ, സിദ്ധാർഥ് ഭരതൻ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഏപ്രിൽ 15 ന് തിയറ്ററുകളിലെത്തിയ ചിത്രം മികച്ച...

Read More >>
#renu | 'മുറിയിൽ മുല്ലപ്പൂവിന്റെ മണമായിരുന്നു, അറിയാം വന്നെന്ന്..'; കൊല്ലം സുധിയുടെ പിറന്നാൾ ദിനത്തിൽ ഭാര്യ

May 19, 2024 07:10 PM

#renu | 'മുറിയിൽ മുല്ലപ്പൂവിന്റെ മണമായിരുന്നു, അറിയാം വന്നെന്ന്..'; കൊല്ലം സുധിയുടെ പിറന്നാൾ ദിനത്തിൽ ഭാര്യ

2023 ജൂലൈ അഞ്ചിന് ആയിരുന്നു കേരളക്കരയെ ഒന്നാകെ നടുക്കിക്കൊണ്ട് കൊല്ലം സുധിയുടെ മരണവാർത്ത...

Read More >>
#Manichitrathazhu | ഡോ. സണ്ണിയും നാഗവല്ലിയും വീണ്ടും സ്ക്രീനിലേക്ക്: മണിച്ചിത്രത്താഴ് റീ റിലീസ് അപ്ഡേറ്റ്

May 18, 2024 09:38 PM

#Manichitrathazhu | ഡോ. സണ്ണിയും നാഗവല്ലിയും വീണ്ടും സ്ക്രീനിലേക്ക്: മണിച്ചിത്രത്താഴ് റീ റിലീസ് അപ്ഡേറ്റ്

എംജി രാധാകൃഷ്ണന്‍ സംഗീതം നല്‍കിയ മണിച്ചിത്രത്താഴിലെ ഗാനങ്ങള്‍ എന്നും മലയാളിക്ക്...

Read More >>
#NishaSarangh | നിറങ്ങൾക്ക് ഇടയിലൂടെ ചെറിയ ലോകത്തിന്റെ വലിയ കാഴ്ചകൾ കാണുന്ന പെൺകുട്ടിയുടെ കഥ പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നു

May 18, 2024 05:53 PM

#NishaSarangh | നിറങ്ങൾക്ക് ഇടയിലൂടെ ചെറിയ ലോകത്തിന്റെ വലിയ കാഴ്ചകൾ കാണുന്ന പെൺകുട്ടിയുടെ കഥ പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നു

മാളോല പ്രൊഡക്ഷൻസിന്റെ ബാനറിൽ സിജി മാളോല നിർമിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കോഴിക്കോട്, എറണാകുളം, എന്നിവിടങ്ങളിൽ...

Read More >>
 #married | നടൻ ഹക്കിം ഷാജഹാനും നടി സന അൽത്താഫും വിവാഹിതരായി

May 17, 2024 08:43 PM

#married | നടൻ ഹക്കിം ഷാജഹാനും നടി സന അൽത്താഫും വിവാഹിതരായി

രജിസ്റ്റർ ഓഫീസിൽ വെച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ...

Read More >>
#Turbo | കോടികള്‍ വാരുമോ ടര്‍ബോ?, അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗില്‍ വൻ കുതിപ്പുമായി മമ്മൂട്ടി

May 17, 2024 03:47 PM

#Turbo | കോടികള്‍ വാരുമോ ടര്‍ബോ?, അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗില്‍ വൻ കുതിപ്പുമായി മമ്മൂട്ടി

വിയറ്റ്നാം ഫൈറ്റേർസാണ് നിര്‍ണായകമായ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത്. നിര്‍മാണം മമ്മൂട്ടി കമ്പനിയുടെ ബാനറിലാണ്. ക്രിസ്റ്റോ സേവ്യറാണ്...

Read More >>
Top Stories