#aneeshravi | കണ്ണുകൾ തുളുമ്പുന്നതുകൊണ്ടാവും, ചേച്ചിയുടെ മുഖം വ്യക്തമാകുന്നുണ്ടായിരുന്നില്ല -അനീഷ് രവി

#aneeshravi | കണ്ണുകൾ തുളുമ്പുന്നതുകൊണ്ടാവും, ചേച്ചിയുടെ മുഖം വ്യക്തമാകുന്നുണ്ടായിരുന്നില്ല -അനീഷ് രവി
May 7, 2024 10:39 AM | By Athira V

പാർക്കിൻസൺസും മറവിരോ​ഗവും കാരണം ബുദ്ധിമുട്ടിലായ നടി കനകലതയെ സന്ദർശിച്ച അനുഭവം പങ്കുവെച്ച് നടൻ അനീഷ് രവി. എത്രയോ ഇടങ്ങളിൽ തനിയ്ക്ക് അവസരങ്ങൾ നേടിത്തന്ന ആളാണ് കനകലതയെന്ന് അനീഷ് രവി സെഷ്യൽ മീഡിയയിൽ കുറിച്ചു.

കനകലതയുടെ സഹോദരി വിജയകുമാരിയും സഹോദരന്റെ മകനും കുടുംബവും നടിയെ പൊന്നുപോലെയാണ് നോക്കുന്നത്. അതുകണ്ടപ്പോൾ ഒരുപാട് സന്തോഷമായെന്നും അനീഷ് കുറിച്ചു.

https://www.facebook.com/Aneeshravionline/posts/875352904159124?ref=embed_post

ഒരു പകലിന്റെ രണ്ടു പകുതികൾ എന്ന തലക്കെട്ടിലെഴുതിയ കുറിപ്പിലാണ് അനീഷ് രവി കനകലതയെ സന്ദർശിച്ച കാര്യം പറഞ്ഞത്. എത്രപറഞ്ഞാലും മറ്റുള്ളവർക്ക് മനസിലാകാത്ത ചില ബന്ധങ്ങൾ കൂടിയുണ്ടെന്ന് അദ്ദേഹം എഴുതി.

രാവിലെ എല്ലാവരോടും വാതോരാതെ ചിരിച്ചും തമാശകൾ പറഞ്ഞുമൊക്കെ ഇരുന്ന തന്റെ നാവുകൾ ആ ദിവസത്തിന്റെ രണ്ടാം പകുതിയിൽ വറ്റി വരണ്ടത് പോലെ തോന്നി. കണ്ണുകൾ തുളുമ്പുന്നത് കൊണ്ടാവും ഇടയ്ക്കിടയ്ക്ക് തനിക്ക് ചേച്ചിയുടെ മുഖം വ്യക്തമാകുന്നുണ്ടായിരുന്നില്ലെന്നും അനീഷ് പറഞ്ഞു.

"എൻറെ അമ്മയായും ചേച്ചിയായും ഒക്കെ സ്‌ക്രീനിൽ വന്നു മാഞ്ഞ് പോയെങ്കിലും മനസിൽ മായാതെ നിൽക്കുന്ന അതിലും വലിയ ഒരു ആത്മ ബന്ധം ഉള്ളതുപോലെ എനിയ്ക്കു തോന്നുന്നു. അതാണ് ഇന്നലെ എന്നെ അവിടെ എത്തിച്ചത്. എത്രയോ ഇടങ്ങളിൽ എനിയ്ക്കവസരം നേടിത്തന്ന ആളാണ്.

വിജയകുമാരി ചേച്ചിയും അപ്പുണ്ണിയും ചേച്ചിയെ പൊന്നുപോലെ നോക്കുന്നത് കണ്ടപ്പോ ഒരുപാട് സന്തോഷമായി. യാത്ര പറഞ്ഞിറങ്ങുമ്പോ ഓറഞ്ച് വാങ്ങാനായി ഞാൻ കൊടുത്ത പൈസ വാങ്ങാൻ കൂട്ടാക്കാതെ തിരികെ തരാൻ ശ്രമിയ്ക്കുന്നുണ്ടായിരുന്നു മുടിമുറിച്ച നരകൾ വീണു തുടങ്ങിയ തലയിൽ ഉമ്മ വച്ചു കൊണ്ട് ഞാൻ പറഞ്ഞു, എന്ത് മാത്രം പൈസ തന്ന കൈ ആണിത്". അനീഷ് കൂട്ടിച്ചേർത്തു.

കനകലതയുടെ ഇപ്പോഴത്തെ ആരോ​ഗ്യാവസ്ഥയേക്കുറിച്ച് സഹോദരി വിജയമ്മ കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. തീർത്തും ഭക്ഷണം കഴിക്കുന്നത് നിർത്തി. ഉമിനീരുപോലും ഇറക്കാതായി. ഭക്ഷണം കഴിക്കുക, വെള്ളം കുടിക്കുക ഇങ്ങനെയുള്ള ദൈനംദിന കാര്യങ്ങളൊക്കെ മറന്നുപോയി. വീണ്ടും ഐസിയുവിലാക്കി.

പിന്നീട് ട്യൂബ് ഇട്ടു. ഇപ്പോൾ ലിക്വിഡ് ഫുഡാണ് കൊടുക്കുന്നത്. വിശക്കുന്നെന്നോ ഭക്ഷണം വേണമെന്നോ ഒന്നും അവൾ പറയില്ല. ഭക്ഷണം വേണോ എന്ന് ഞങ്ങളങ്ങോട്ട് ചോദിക്കും. നിർബന്ധിച്ച് കഴിപ്പിക്കും. ചിലപ്പോൾ കഴിക്കും. ഇല്ലെങ്കിൽ തുപ്പിക്കളയും. അതുമല്ലെങ്കിൽ വാ പൊത്തി ഇരിക്കും. സംസാരം കുറഞ്ഞു. പറയുന്നതിനൊന്നും വ്യക്തതയില്ലെന്നും വിജയമ്മ പറഞ്ഞിരുന്നു.

ചില്ല്, കരിയിലക്കാറ്റുപോലെ, രാജാവിന്റെ മകൻ, ജാഗ്രത, കിരീടം, എന്റെ സൂര്യപുത്രിക്ക്, കൗരവർ, അമ്മയാണെ സത്യം, ആദ്യത്തെ കൺമണി, തച്ചോളി വർഗീസ് ചേകവർ, സ്ഫടികം, അനിയത്തിപ്രാവ്, ഹരികൃഷ്ണൻസ്, മാട്ടുപ്പെട്ടി മച്ചാൻ, പ്രിയം, പഞ്ചവർണതത്ത, ആകാശഗംഗ 2... തുടങ്ങി മലയാളത്തിലും തമിഴിലുമായി 350-ലധികം ചിത്രങ്ങളിൽ അവർ തന്റെ വേഷങ്ങൾ മികച്ചതാക്കി. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ പൂക്കാലമാണ് ഒടുവിൽ അഭിനയിച്ച ചിത്രം.

#aneeshravi #visited #actress #kanakalatha #actress #kanakalatha #life #kanakalatha #movie

Next TV

Related Stories
#bramayugam | ഭ്രമയുഗത്തിലെ വേഷം മുണ്ട് മാത്രം; കോസ്റ്റ്യൂമിന് ചെലവായത് ലക്ഷങ്ങൾ

May 19, 2024 08:18 PM

#bramayugam | ഭ്രമയുഗത്തിലെ വേഷം മുണ്ട് മാത്രം; കോസ്റ്റ്യൂമിന് ചെലവായത് ലക്ഷങ്ങൾ

മമ്മൂട്ടിക്കൊപ്പം, അർജുൻ അശോകൻ, സിദ്ധാർഥ് ഭരതൻ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഏപ്രിൽ 15 ന് തിയറ്ററുകളിലെത്തിയ ചിത്രം മികച്ച...

Read More >>
#renu | 'മുറിയിൽ മുല്ലപ്പൂവിന്റെ മണമായിരുന്നു, അറിയാം വന്നെന്ന്..'; കൊല്ലം സുധിയുടെ പിറന്നാൾ ദിനത്തിൽ ഭാര്യ

May 19, 2024 07:10 PM

#renu | 'മുറിയിൽ മുല്ലപ്പൂവിന്റെ മണമായിരുന്നു, അറിയാം വന്നെന്ന്..'; കൊല്ലം സുധിയുടെ പിറന്നാൾ ദിനത്തിൽ ഭാര്യ

2023 ജൂലൈ അഞ്ചിന് ആയിരുന്നു കേരളക്കരയെ ഒന്നാകെ നടുക്കിക്കൊണ്ട് കൊല്ലം സുധിയുടെ മരണവാർത്ത...

Read More >>
#Manichitrathazhu | ഡോ. സണ്ണിയും നാഗവല്ലിയും വീണ്ടും സ്ക്രീനിലേക്ക്: മണിച്ചിത്രത്താഴ് റീ റിലീസ് അപ്ഡേറ്റ്

May 18, 2024 09:38 PM

#Manichitrathazhu | ഡോ. സണ്ണിയും നാഗവല്ലിയും വീണ്ടും സ്ക്രീനിലേക്ക്: മണിച്ചിത്രത്താഴ് റീ റിലീസ് അപ്ഡേറ്റ്

എംജി രാധാകൃഷ്ണന്‍ സംഗീതം നല്‍കിയ മണിച്ചിത്രത്താഴിലെ ഗാനങ്ങള്‍ എന്നും മലയാളിക്ക്...

Read More >>
#NishaSarangh | നിറങ്ങൾക്ക് ഇടയിലൂടെ ചെറിയ ലോകത്തിന്റെ വലിയ കാഴ്ചകൾ കാണുന്ന പെൺകുട്ടിയുടെ കഥ പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നു

May 18, 2024 05:53 PM

#NishaSarangh | നിറങ്ങൾക്ക് ഇടയിലൂടെ ചെറിയ ലോകത്തിന്റെ വലിയ കാഴ്ചകൾ കാണുന്ന പെൺകുട്ടിയുടെ കഥ പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നു

മാളോല പ്രൊഡക്ഷൻസിന്റെ ബാനറിൽ സിജി മാളോല നിർമിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കോഴിക്കോട്, എറണാകുളം, എന്നിവിടങ്ങളിൽ...

Read More >>
 #married | നടൻ ഹക്കിം ഷാജഹാനും നടി സന അൽത്താഫും വിവാഹിതരായി

May 17, 2024 08:43 PM

#married | നടൻ ഹക്കിം ഷാജഹാനും നടി സന അൽത്താഫും വിവാഹിതരായി

രജിസ്റ്റർ ഓഫീസിൽ വെച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ...

Read More >>
#Turbo | കോടികള്‍ വാരുമോ ടര്‍ബോ?, അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗില്‍ വൻ കുതിപ്പുമായി മമ്മൂട്ടി

May 17, 2024 03:47 PM

#Turbo | കോടികള്‍ വാരുമോ ടര്‍ബോ?, അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗില്‍ വൻ കുതിപ്പുമായി മമ്മൂട്ടി

വിയറ്റ്നാം ഫൈറ്റേർസാണ് നിര്‍ണായകമായ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത്. നിര്‍മാണം മമ്മൂട്ടി കമ്പനിയുടെ ബാനറിലാണ്. ക്രിസ്റ്റോ സേവ്യറാണ്...

Read More >>
Top Stories