#abhishekjayadeep | അര്‍ജുനെ പ്രണയിക്കാനാണ് എന്നോട് പറഞ്ഞത്! അങ്ങനൊരു റിലേഷന് താല്‍പര്യമില്ലായിരുന്നു -അഭിഷേക്

#abhishekjayadeep | അര്‍ജുനെ പ്രണയിക്കാനാണ് എന്നോട് പറഞ്ഞത്! അങ്ങനൊരു റിലേഷന് താല്‍പര്യമില്ലായിരുന്നു -അഭിഷേക്
May 5, 2024 10:24 AM | By Athira V

തന്റെ വ്യക്തിത്വം എന്താണെന്ന് തുറന്ന് പറഞ്ഞ് ലക്ഷക്കണക്കിന് ആളുകളുടെ മുന്നിലേക്ക് എത്തിയ താരമാണ് അഭിഷേക് ജയദീപ്. ബിഗ് ബോസ് മലയാളത്തിന്റെ ആറാം സീസണില്‍ വൈല്‍ഡ് കാര്‍ഡായിട്ടാണ് അഭിഷേക് പ്രവേശിക്കുന്നത്. മത്സരം തുടങ്ങി ഒരു മാസത്തിന് ശേഷമാണ് താരമെത്തിയത് എങ്കിലും കഴിഞ്ഞ ആഴ്ചയില്‍ താരം പുറത്തായി. 

താനൊരു ഗേ ആണെന്നും തന്റെ കമ്യൂണിറ്റിയ്ക്ക് വേണ്ടിയാണ് ബിഗ് ബോസിലേക്ക് എത്തിയതെന്നുമാണ് അന്ന് അഭിഷേക് പറഞ്ഞത്. പുറത്ത് വന്നതിന് ശേഷം തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കുകയാണ് താരം. ബിഗ് ബോസില്‍ ഒരു പ്രണയത്തിന് ശ്രമിക്കാന്‍ പലരും തന്നോട് പറഞ്ഞിരുന്നതിനെ പറ്റിയാണ് ഫില്‍മിബീറ്റ് മലയാളത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലൂടെ അഭിഷേക് പറയുന്നത്. 

റിലേഷന്‍ഷിപ്പിനെ പറ്റിയുള്ള ചോദ്യത്തിന് അഭിഷേകിന്റെ മറുപടി ഇങ്ങനെയാണ്... 'മുന്‍പൊരു റിലേഷന്‍ഷിപ്പിന് ഞാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അത് വര്‍ക്കായില്ല. ഞാന്‍ വിന്നറായതിന് ശേഷം എനിക്ക് ഇന്‍സ്റ്റാഗ്രാമിലൂടെ ഒരുപാട് മെസേജുകള്‍ വരാന്‍ തുടങ്ങിയിരുന്നു.

അതൊക്കെ കണ്ടതിന് ശേഷം ആള്‍ക്ക് എന്നോട് പൊസസ്സീവ്‌നെസും സംശയവുമൊക്കെയായി. ശേഷം ഞങ്ങള്‍ തമ്മില്‍ സംസാരിച്ചിട്ടാണ് വേര്‍പിരിയാമെന്ന് തീരുമാനിക്കുന്നത്. മേക്കപ്പ് ആര്‍ട്ടിസ്റ്റായിട്ടുള്ള ആളായിരുന്നു അദ്ദേഹം.

അതിന് ശേഷം അങ്ങനൊരു ശ്രമം നടത്തിയില്ല. പെട്ടെന്ന് എടുക്കേണ്ട ഒരു തീരുമാനമല്ലല്ലോ അത്. ബിഗ് ബോസിലേക്ക് പോയതിന് ശേഷം അവിടെയുള്ള ആരെയും മര്യാദയ്ക്ക് കണക്ടാവാന്‍ പോലും സാധിച്ചിട്ടില്ല. പിന്നെ ഷോ യിലേക്ക് പോകുന്നതിന് മുന്‍പേ ചില ഗ്രൂപ്പുകളില്‍ വന്ന കമന്റ് ഞാന്‍ വായിച്ചിരുന്നു. 

അര്‍ജുനും ഞാനും തമ്മില്‍ എന്തോ ഉണ്ടെന്നായിരുന്നു കമന്റുകള്‍. അതുപോലെ സായി എന്നോട് പറഞ്ഞത് നീ അര്‍ജുന്റെ കോംബോയില്‍ പിടിക്കണം എന്നായിരുന്നു. ശ്രീതുവും അര്‍ജുനും ഞാനും ആവുമ്പോള്‍ ഒരു ത്രീകോണ പ്രണയമായിരിക്കും. അത് പുറത്ത് വലിയ ഹിറ്റാവുമെന്ന് സായി എന്നോട് പറഞ്ഞിരുന്നു. 

ഞാന്‍ അര്‍ജുനോട് തീരെ സംസാരിച്ചിരുന്നില്ല. നീ എന്താണ് എന്നോട് മിണ്ടാത്തതെന്ന് ഒരു ദിവസം അവന്‍ എന്നോട് വന്നിട്ട് ചോദിക്കുകയും ചെയ്തു. പുറത്ത് ഇതുപോലെ പല ചര്‍ച്ചകളും ഉണ്ട്. അകത്തിങ്ങനെയും പറഞ്ഞിരുന്നു. അതുകൊണ്ട് ഇങ്ങനൊരു വൃത്തിക്കെട്ട ഏര്‍പ്പാടിന് ഞാന്‍ ഉദ്ദേശിക്കുന്നില്ല.

ആര്‍ട്ടിഫിഷ്യലായിട്ടുള്ള ഒരു ലവ് കോംബോ കൊടുക്കാന്‍ എനിക്ക് യാതൊരു ഉദ്ദേശ്യവുമില്ലായിരുന്നു. അര്‍ജുന്‍ എന്റെ സുഹൃത്താണെങ്കിലും അവനോട് ഒന്നും സംസാരിക്കില്ലെന്ന് ഞാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. അത് അര്‍ജുനോട് ഞാന്‍ പറയുകയും ചെയ്തു. ഇതൊന്നും എപ്പിസോഡില്‍ വന്നിട്ടില്ലെന്നാണ് തോന്നുന്നതെന്നും' അഭിഷേക് പറയുന്നു. 

#biggboss #malayalam #season6 #fame #abhishek #opensup #about #his #relationships

Next TV

Related Stories
#biggboss | 'അത്ത റെയ്ഡ്' ജാസ്മിന്‍റെ കഴുത്തില്‍ നിന്നും 'ഗബ്രി മാല' അഴിച്ചുമാറ്റി പിതാവ്; നാടകീയ രംഗങ്ങള്‍

May 19, 2024 12:33 PM

#biggboss | 'അത്ത റെയ്ഡ്' ജാസ്മിന്‍റെ കഴുത്തില്‍ നിന്നും 'ഗബ്രി മാല' അഴിച്ചുമാറ്റി പിതാവ്; നാടകീയ രംഗങ്ങള്‍

'അത്ത റെയ്ഡ്' എന്നാണ് കഴിഞ്ഞ ദിവസം ഇതിന്‍റെ പ്രമോ ഇറങ്ങിയത് മുതല്‍ ചില പ്രേക്ഷകര്‍ ബിഗ് ബോസ് ചര്‍ച്ച ഗ്രൂപ്പുകളില്‍ ഇതിനെ...

Read More >>
#gopikaanil |  'സാന്ത്വനം രണ്ടാം ഭാഗത്തിൽ ഞങ്ങൾ ആരുമില്ല'; ആരാധകരെ ഞെട്ടിച്ച് ഗോപിക!

May 17, 2024 07:24 AM

#gopikaanil | 'സാന്ത്വനം രണ്ടാം ഭാഗത്തിൽ ഞങ്ങൾ ആരുമില്ല'; ആരാധകരെ ഞെട്ടിച്ച് ഗോപിക!

ആരാധകരെ സന്തോഷിപ്പിച്ചുകൊണ്ട് സാന്ത്വനം രണ്ടാം ഭാഗം വരാൻ പോകുകയാണ് എന്ന വാർത്ത ആണ് ഇപ്പോൾ...

Read More >>
#rakshadellu | ദേവിയേടത്തിയെ കാണാൻ ഓടിയെത്തി അപ്പു: സാന്ത്വനം 2 വിന്‍റെ വരവ് വന്‍ ചർച്ചയാക്കി താരങ്ങൾ

May 16, 2024 10:41 AM

#rakshadellu | ദേവിയേടത്തിയെ കാണാൻ ഓടിയെത്തി അപ്പു: സാന്ത്വനം 2 വിന്‍റെ വരവ് വന്‍ ചർച്ചയാക്കി താരങ്ങൾ

സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്തിരുന്ന നമുക്ക് പാർക്കുവാൻ മുന്തിരിത്തോപ്പുകൾ എന്ന പരമ്പരയിലൂടെ ശ്രദ്ധ നേടിയ നായികയാണ് രക്ഷ രാജ്. ആ സീരിയലിന്...

Read More >>
#BiggBoss |'നിനക്ക് രാത്രി ഉറക്കമില്ല', ശ്രീതുവിനോട് കടുപ്പിച്ച് അമ്മ, 'നിങ്ങള്‍ നല്ല കോമ്പോ'യെന്ന് അർജുന്റെ വീട്ടുകാർ

May 15, 2024 10:46 PM

#BiggBoss |'നിനക്ക് രാത്രി ഉറക്കമില്ല', ശ്രീതുവിനോട് കടുപ്പിച്ച് അമ്മ, 'നിങ്ങള്‍ നല്ല കോമ്പോ'യെന്ന് അർജുന്റെ വീട്ടുകാർ

അർജുൻ കുറച്ച് കൂടി ആക്ടീവ് ആകണമെന്ന് അമ്മ ശ്യാമള പറയുന്നുണ്ട്. നിനക്ക് എപ്പോഴും ദുഃഖമാണെന്നും ഇവർ അർജുനോട് പറയുന്നുണ്ട്....

Read More >>
#Seemagnair  |'നന്ദൂട്ടാ..നീ ഭഗവാന്റെ അടുത്തേക്ക് പോയിട്ട് 1095 ദിവസങ്ങൾ..'; വാക്കുകളിടറി സീമ ജി നായർ

May 15, 2024 08:05 PM

#Seemagnair |'നന്ദൂട്ടാ..നീ ഭഗവാന്റെ അടുത്തേക്ക് പോയിട്ട് 1095 ദിവസങ്ങൾ..'; വാക്കുകളിടറി സീമ ജി നായർ

വേദനകൾ കൂടുതലായി മനസിലേക്ക് കൊണ്ടുവരരുതെന്നു പറയും....

Read More >>
Top Stories