#trisha |വിവാഹം നിശ്ചയിച്ച ശേഷം ആ ഡിമാന്‍റ്; വരനെ വേണ്ടെന്ന് പറഞ്ഞത് തൃഷ തന്നെ

#trisha |വിവാഹം നിശ്ചയിച്ച ശേഷം ആ ഡിമാന്‍റ്; വരനെ വേണ്ടെന്ന് പറഞ്ഞത് തൃഷ തന്നെ
May 3, 2024 08:54 PM | By Susmitha Surendran

'പ്രായമായലും, ഉന്‍ സ്റ്റെലും അഴകും ഉന്നെ വിട്ട് പോകാത്' എന്ന് രമ്യകൃഷ്ണന്‍റെ കഥാപാത്ര പടയപ്പ സിനിമയില്‍ രജനികാന്തിനെ നോക്കി പറയുന്നുണ്ട്.

എന്നാല്‍ ഇത് തമിഴകത്ത് ഒരു നടിയെ നോക്കി സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും പ്രത്യക്ഷപ്പെടുന്ന കമന്‍റും ഇത് തന്നെയാണ് തൃഷ കൃഷ്ണയാണ് ഇത്. 40 വയസിലേക്ക് കടക്കുന്ന താരം ഇപ്പോഴും സിനിമ രംഗത്ത് നായികയായി തന്നെ സജീവമാണ്.


അടുത്തിടെ വന്‍ ഹിറ്റായ ലിയോയില്‍ അടക്കം തൃഷ നായികയായി എത്തി. ഒപ്പം അജിത്തിന്‍റെയും കമലിന്‍റെയും അടക്കം നിരവധി ചിത്രങ്ങളില്‍ തൃഷയാണ് നായിക. ഒപ്പം തൃഷ നായികയായി എത്തിയ ഗില്ലി ഇരുപതുകൊല്ലത്തിന് ശേഷം റീ റിലീസ് ചെയ്ത് വന്‍ നേട്ടം കൊയ്യുന്നുമുണ്ട്.

അതിനിടെയാണ് തൃഷയുടെ മുന്‍പ് നിശ്ചയിച്ച വിവാഹം എങ്ങനെ മുടങ്ങി എന്ന് പറയുന്ന അമ്മയുടെ അഭിമുഖം വീണ്ടും ചര്‍ച്ചയാകുന്നത്. 2015 ലായിരുന്നു വരുണ്‍ മണിയനും തൃഷയും തമ്മിലുള്ള വിവാഹനിശ്ചയം നടന്നത്. വലിയ ബിസിനസ് കുടുംബമായിരുന്നു വരുണ്‍ മണിയന്‍റെത്.


വീട്ടുകാര്‍ തമ്മില്‍ പറഞ്ഞ് ഉറപ്പിച്ച പക്ക അറേഞ്ച്ഡ് വിവാഹം എന്ന നിലയില്‍ തന്നെ ഇത് അന്ന് വലിയ വാര്‍ത്തയായി. എന്നാല്‍ ആര്‍ഭാടമായി നടത്തിയ വിവാഹ നിശ്ചയത്തിന് പിന്നാലെ മാസങ്ങള്‍ക്കുള്ളില്‍ ഈ ബന്ധം പിരിഞ്ഞതായി വാര്‍ത്ത വന്നിരുന്നു.

എന്നാല്‍ ഇതിന് പിന്നിലെ കാരണം തൃഷ വെളിപ്പെടുത്തിയിരുന്നില്ല. പക്ഷെ ചില സൂചനകള്‍ നടിയുടെ വീട്ടുകാര്‍ നല്‍കിയിരുന്നു. ഇത്തരത്തില്‍ നടിയുടെ അമ്മയുടെ അഭിമുഖത്തില്‍ വിവാഹം മുടങ്ങാന്‍ ഇടയാക്കിയ കാരണം വെളിപ്പെടുത്തിയതാണ് പിന്നീട് വലിയ വാര്‍ത്തയായത്.

തൃഷയാണ് പയ്യനെ വേണ്ടെന്ന് പറഞ്ഞത് എന്നാണ് തൃഷയുടെ അമ്മ വെളിപ്പെടുത്തിയത്. വിവാഹ നിശ്ചയത്തിന് ശേഷവും തൃഷയ്ക്ക് നിരവധി സിനിമ അവസരങ്ങള്‍ വന്നു. ഇതില്‍ വരുണിന്‍റെ കുടുംബത്തിന് അതൃപ്തി തോന്നി.

വരുണും തൃഷയും ചേര്‍ന്ന് വിവാഹ ശേഷം അഭിനയിക്കണോ വേണ്ടയോ എന്ന് തീരുമാനം എടുത്താല്‍ അത് ശരിയാകുമായിരുന്നു. എന്നാല്‍ വരുണിന്‍റെ കുടുംബമാണ് സിനിമയില്‍ അഭിനയിക്കുന്നതിനെതിരെ പറഞ്ഞത്.

ഇതോടെ തൃഷ ഈ വിവാഹത്തില്‍ നിന്നും പിന്‍മാറാം എന്ന് പറയുകയായിരുന്നുവെന്നാണ് തൃഷയുടെ അമ്മ വെളിപ്പെടുത്തിയത്. നമുക്ക് ഒട്ടും യോജിക്കാത്ത കാര്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്ത് ജീവിക്കുന്നത് ഒരു തരത്തിലും ന്യായമായ കാര്യമല്ല.

ചില കാര്യങ്ങള്‍ നമ്മുക്ക് അംഗീകരിക്കാന്‍ കഴിയാത്തത് ആണെങ്കില്‍ പിരിയുന്നതാണ് നല്ലത് എന്നും തൃഷയുടെ അമ്മ അന്ന് വ്യക്തമാക്കി.

#After #arranging #marriage #demand #Trisha #who #said #no #groom

Next TV

Related Stories
#Sathyaraj | നരേന്ദ്രമോദിയായി സത്യരാജ് എത്തുമോ ?; പ്രതികരിച്ച് താരം

May 19, 2024 03:40 PM

#Sathyaraj | നരേന്ദ്രമോദിയായി സത്യരാജ് എത്തുമോ ?; പ്രതികരിച്ച് താരം

നേരത്തെ നരേന്ദ്രമോദിയുടെ ജീവിത കഥയെന്ന പേരിൽ പി എം നരേന്ദ്രമോദി എന്ന ചിത്രം റിലീസ് ചെയ്തിരുന്നു. വിവേക് ഒബ്രോയിയായിരുന്നു മോദിയായി...

Read More >>
#Pushpa 2|'പുഷ്പ 2'വിൽ നിന്ന് എഡിറ്റർ ആന്റണി റൂബൻ പിന്മാറി; പകരം എത്തുന്നത് 'കിടിലൻ' എഡിറ്റർ

May 19, 2024 09:51 AM

#Pushpa 2|'പുഷ്പ 2'വിൽ നിന്ന് എഡിറ്റർ ആന്റണി റൂബൻ പിന്മാറി; പകരം എത്തുന്നത് 'കിടിലൻ' എഡിറ്റർ

എന്നാൽ പുഷ്പ 2 വിൽനിന്ന് ആന്റണി റൂബൻ പിന്മാറിയെന്നാണ്...

Read More >>
#chandrakanth | നടൻ ചന്ദ്രകാന്തിന്റെ ആത്മഹത്യ; പവിത്രയുടെ അപകട മരണം ഉലച്ചുവെന്ന് മൊഴി

May 18, 2024 07:48 PM

#chandrakanth | നടൻ ചന്ദ്രകാന്തിന്റെ ആത്മഹത്യ; പവിത്രയുടെ അപകട മരണം ഉലച്ചുവെന്ന് മൊഴി

അടുത്തിടെ ചന്ദ്രകാന്തിന്‍റെ സഹനടിയും പ്രിയ സുഹൃത്തുമായ പവിത്ര ജയറാം റോഡ് അപകടത്തില്‍...

Read More >>
#Chandrakant  | തെലുങ്ക് സീരിയല്‍ താരം ചന്ദ്രകാന്ത് മരിച്ച നിലയില്‍

May 18, 2024 03:14 PM

#Chandrakant | തെലുങ്ക് സീരിയല്‍ താരം ചന്ദ്രകാന്ത് മരിച്ച നിലയില്‍

തെലങ്കാനയിലെ അല്‍കാപൂരിലെ വസതിയിലായിരുന്നു...

Read More >>
#suchitra | വീഡിയോ എടുത്തു, അമല പോളിനോട് ചെയ്തത് വളരെ മോശം; ഡിവോഴ്സിന് കാരണം അത്! മനസ്സ് തുറന്ന് സുചിത്ര

May 17, 2024 10:04 PM

#suchitra | വീഡിയോ എടുത്തു, അമല പോളിനോട് ചെയ്തത് വളരെ മോശം; ഡിവോഴ്സിന് കാരണം അത്! മനസ്സ് തുറന്ന് സുചിത്ര

ഇവരുടെ അക്കൗണ്ടിൽ നിന്നാണ് അന്ന് ധനുഷ്, തൃഷ തുടങ്ങിയ മുൻനിര താരങ്ങളുടെ സ്വകാര്യ ചിത്രങ്ങൾ പുറത്ത്...

Read More >>
#Prabhas  | പ്രിയപ്പെട്ടവരേ, ഏറെ പ്രത്യേകതയുള്ള ഒരാള്‍ ജീവിതത്തിലേക്ക് കടന്നുവരാന്‍ ഒരുങ്ങുന്നു- പ്രഭാസ്

May 17, 2024 03:37 PM

#Prabhas | പ്രിയപ്പെട്ടവരേ, ഏറെ പ്രത്യേകതയുള്ള ഒരാള്‍ ജീവിതത്തിലേക്ക് കടന്നുവരാന്‍ ഒരുങ്ങുന്നു- പ്രഭാസ്

പ്രഭാസ് വിവാഹിതനാകാന്‍ ഒരുങ്ങുന്നുവെന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍. നടന്റെ ഫാന്‍ പേജുകളിലും ഇത് വ്യാപകമായി...

Read More >>
Top Stories