#SalmanKhan | സൽമാൻ ഖാന്‍റെ വസതിക്ക് നേരെ വെടിയുതിർത്ത കേസിലെ പ്രതിയുടെ മരണം; ദുരൂഹത ആരോപിച്ച് കുടുംബം

#SalmanKhan | സൽമാൻ ഖാന്‍റെ വസതിക്ക് നേരെ വെടിയുതിർത്ത കേസിലെ പ്രതിയുടെ മരണം; ദുരൂഹത ആരോപിച്ച് കുടുംബം
May 2, 2024 12:40 PM | By VIPIN P V

ടൻ സൽമാൻ ഖാന്‍റെ വസതിക്ക് നേരെ വെടിയുതിർത്ത കേസിലെ പ്രതിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം.

അനുജ് തപൻ ജീവനൊടുക്കുമെന്ന് വിശ്വസിക്കുന്നില്ലെന്നും കസ്റ്റഡി കൊലപാതകം പൊലീസ് ആത്മഹത്യയായി ചിത്രീകരിക്കുകയാണെന്നും കുടുംബം ആരോപിച്ചു.

അനുജിന്റെ മരണത്തിൽ സത്യാവസ്ഥ പുറത്തുവരാൻ പോസ്റ്റ്‌മോർട്ടം മുംബൈക്ക് പുറത്തു നടത്തണമെന്നും കുടുംബം ആവശ്യപ്പെട്ടു. അതേസമയം 32കാരനായ പ്രതി ലോക്കപ്പിനുള്ളിലെ ശുചിമുറിയിൽ തൂങ്ങിമരിച്ചുവെന്നാണ് മുംബൈ പൊലീസിന്റെ വിശദീകരണം.

പകൽ 11 മണിക്കാണ് സംഭവമെന്നും പൊലീസ് പറയുന്നു. കഴിഞ്ഞ മാസമാണ് സൽമാൻ ഖാന്‍റെ വസതിക്ക് നേരെ വെടിയുതിർത്ത മുഖ്യ പ്രതികൾക്ക് തോക്കുകൾ നൽകിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് പഞ്ചാബ് സ്വദേശികളായ അനുജ് തപനെയും സോനു സുഭാഷ് ചന്ദറിനെയും പിടികൂടിയത്‌.

ഇരുവർക്കും ലോറൻസ് ബിഷ്ണോയി ഗ്യാങ്ങുമായി അടുത്ത ബന്ധമുണ്ട്. കേസിലെ മുഖ്യപ്രതികളായ വിക്കി ഗുപ്തയും സാഗർപാലും ക്രൈംബ്രാഞ്ചിന്‍റെ കസ്റ്റഡിയിലാണ്. ഇവർക്കെതിരെ മക്കോക്ക ചുമത്തിയിരുന്നു.

ആക്രമണത്തിന് പിന്നിൽ ഗുണ്ടാ തലവൻ ലോറൻസ് ബിഷ്ണോയ് സംഘമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഏപ്രിൽ 14നാണ് സൽമാൻ ഖാന്‍റെ വസതിക്ക് നേരെ ആക്രമണമുണ്ടായത്.

സൽമാൻ ഖാന്‍റെ വസതിക്ക് നേരെ ആക്രമണം ഉണ്ടായതിന് പിന്നാലെ ഗുജറാത്തിലേക്ക് കടന്ന പ്രതികൾ രൂപ മാറ്റം വരുത്തിയിരുന്നു. തോക്ക് നൽകിയ അനുജിന് സൽമാൻ ഖാനുമായി ശത്രുത ഇല്ലായിരുന്നുവെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു.

രണ്ടു തോക്കുകളും 40 തിരകളുമാണ് ഇവർ നൽകിയത്. അഞ്ചു റൗണ്ട് വെടിവെപ്പുണ്ടായി. 17 തിരകള്‍ താപി നദിയിൽ നിന്നും കണ്ടെടുത്തിരുന്നു.

ലോറൻസ് ബിഷ്‌ണോയിയുടെയും മറ്റൊരു ഗുണ്ടാസംഘ നേതാവ് ഗോൾഡി ബ്രാറിന്‍റെയും ഭീഷണിയെത്തുടർന്ന് 2022 നവംബർ മുതൽ സൽമാൻ ഖാന്‍റെ സുരക്ഷാ വൈ പ്ലസിലേക്ക് ഉയർത്തിയിരുന്നു.

നടന് തോക്ക് കൈവശം വയ്ക്കാനും അനുവാദം നൽകി. അനുജിന്‍റെ മരണവുമായി ബന്ധപ്പെട്ട് സ്റ്റേഷനിലെ എല്ലാ പൊലീസുകാരെയും ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്‍റ് ചോദ്യംചെയ്യുമെന്ന് മുതിർന്ന പൊലീസ് ഓഫീസർ പി കെ ജെയിൻ പറഞ്ഞു.

#Death #suspect #SalmanKhan #residence #shootingcase; #family #accused #mysterious

Next TV

Related Stories
#KanganaRaunat | ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ അഭിനയം വിടുമോ? മനസുതുറന്ന് കങ്കണ റൗണത്ത്

May 19, 2024 10:56 AM

#KanganaRaunat | ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ അഭിനയം വിടുമോ? മനസുതുറന്ന് കങ്കണ റൗണത്ത്

അതേസമയം മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡും പത്മശ്രീയും ലഭിച്ച എനിക്ക് മികച്ച എംപിക്കുള്ള പുരസ്‌കാരം കൂടി ലഭിച്ചാല്‍ സന്തോഷമാകുമെന്ന് കങ്കണ...

Read More >>
#saraalikhan | ആരുമറിയാതെ അത് ചെയ്തു, ഞാനിത് മുമ്പേ പറഞ്ഞതാണ്; എല്ലാം പരമരഹസ്യം! സാറ അലി ഖാന്‍

May 18, 2024 09:31 AM

#saraalikhan | ആരുമറിയാതെ അത് ചെയ്തു, ഞാനിത് മുമ്പേ പറഞ്ഞതാണ്; എല്ലാം പരമരഹസ്യം! സാറ അലി ഖാന്‍

അതേസമയം സാറയുടെ കാമുകന്‍ ആരെന്ന് വെളിപ്പെടുത്താന്‍ പോസ്റ്റിട്ടയാള്‍...

Read More >>
#suchitrapillai | അവര്‍ എന്നെ 'കാമുകനെ തട്ടിയെടുക്കുന്നവളാക്കി': തുറന്നു പറഞ്ഞ് നടി സുചിത്ര പിള്ള

May 15, 2024 12:38 PM

#suchitrapillai | അവര്‍ എന്നെ 'കാമുകനെ തട്ടിയെടുക്കുന്നവളാക്കി': തുറന്നു പറഞ്ഞ് നടി സുചിത്ര പിള്ള

സിദ്ധാര്‍ത്ഥ് കണ്ണന് നല്‍കിയ അഭിമുഖത്തിലാണ് സുചിത്ര ഈക്കാര്യം...

Read More >>
#death | ഓസ്കർ ജേതാവ് റോജർ കോർമൻ അന്തരിച്ചു

May 13, 2024 07:35 AM

#death | ഓസ്കർ ജേതാവ് റോജർ കോർമൻ അന്തരിച്ചു

കുറഞ്ഞചെലവിൽ ചെറുതാരങ്ങളെവെച്ച് ഹിറ്റുകൾ തീർത്ത ഹോളിവുഡ് നിർമാതാവും സംവിധായകനുമായ റോജർ കോർമൻ (98) അന്തരിച്ചു....

Read More >>
#DoubleEyesmart  | പുരി ജഗന്നാഥ് - റാം പൊതിനേനി ചിത്രം 'ഡബിൾ ഐസ്‌മാർട്ട്' ടീസർ മെയ് 15-ന്

May 12, 2024 05:06 PM

#DoubleEyesmart | പുരി ജഗന്നാഥ് - റാം പൊതിനേനി ചിത്രം 'ഡബിൾ ഐസ്‌മാർട്ട്' ടീസർ മെയ് 15-ന്

റാം പൊതിനേനിയെ നായകനാക്കി പുരി ജഗന്നാഥ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഡബിൾ ഐസ്‌മാർട്ട്'ന്റെ ടീസർ മെയ് 15-ന് റിലീസ് ചെയ്യും....

Read More >>
#shahrukhkhan |ഷാറൂഖ് ഖാൻ കഴിക്കുന്നത് ലക്ഷങ്ങൾ വിലയുള്ള ചോക്ലേറ്റോ?

May 12, 2024 03:52 PM

#shahrukhkhan |ഷാറൂഖ് ഖാൻ കഴിക്കുന്നത് ലക്ഷങ്ങൾ വിലയുള്ള ചോക്ലേറ്റോ?

പ്രമുഖ വിദേശ ബ്രാൻഡിന്റെ ചോക്ലോറ്റാണ് നടൻ കഴിക്കുന്നതെന്നാണ് ഇദ്ദേഹം പറയുന്നത്....

Read More >>
Top Stories