#sreenivasan |‘സുരേഷ് ഗോപിയോട് ഇഷ്ടമുണ്ടെങ്കിലും അദ്ദേഹത്തിന്റെ പാർട്ടിയോട് താത്പര്യമില്ല’ - ശ്രീനിവാസൻ

#sreenivasan |‘സുരേഷ് ഗോപിയോട് ഇഷ്ടമുണ്ടെങ്കിലും അദ്ദേഹത്തിന്റെ പാർട്ടിയോട് താത്പര്യമില്ല’ - ശ്രീനിവാസൻ
Apr 26, 2024 11:53 AM | By Susmitha Surendran

സമ്മതിദാനാവകാശം വിനിയോഗിച്ച് നടൻ ശ്രീനിവാസൻ. ഉദയംപേരൂർ കണ്ടനാട് സെന്റ് മേരീസ് ഹൈസ്‌കൂളിലെത്തിയാണ് താരം വോട്ട് രേഖപ്പെടുത്തിയത്.

ജനാധിപത്യത്തിൽ എല്ലാ കള്ളന്മാർക്കും രക്ഷപ്പെടാൻ ഇഷ്ടംപോലെ പഴുതുകളുണ്ട്. അതുകൊണ്ടാണ് എനിക്ക് അതിൽ താത്പര്യമില്ലാത്തത്.

ഇന്ത്യ അടുത്തൊന്നും കരകയറാനുള്ള യാതൊരു ലക്ഷണവുമില്ലെന്നും ശ്രീനിവാസൻ പറഞ്ഞു. സഹപ്രവർത്തകൻ സുരേഷ് ഗോപിയുടെ സ്ഥാനാർത്ഥിത്വത്തിലും ശ്രീനിവാസൻ പ്രതികരിച്ചു.

സുരേഷ് ഗോപിയോട് ഇഷ്ടമുണ്ടെങ്കിലും അദ്ദേഹത്തിന്റെ പാർട്ടിയോട് താത്പര്യമില്ലെന്നാണ് ശ്രീനിവാസൻ പറഞ്ഞത്.

ഒന്നരമാസത്തെ വാശിയേറിയ പ്രചരണങ്ങൾക്ക് ശേഷമാണ് കേരളം ഇന്ന് പോളിംഗ് ബൂത്തിലേക്ക് കടക്കുന്നത്. രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം 6 വരെയാണ് വോട്ടെടുപ്പ്.

കേരളത്തിലെ 20 ലോക്‌സഭ മണ്ഡലങ്ങളിലേക്ക് 194 സ്ഥാനാർഥികളാണ് മത്സരിക്കുന്നത്.2.77 കോടി വോട്ടർമാരാണുള്ളത്. വോട്ടെടുപ്പിനായി 25,328 പോളിംഗ് ബൂത്തുകളാണ് സജ്ജികരിച്ചിട്ടുള്ളത്.

വോട്ടെടുപ്പ് സമാധാന പൂർണമാക്കാൻ കേരള പൊലീസും കേന്ദ്ര സേനയും രംഗത്തുണ്ട്. 66,303 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. പ്രശ്‌ന ബാധിത ബൂത്തുകളിൽ രണ്ടു മുഴുവൻ സമയ ക്യാമറകളും, മറ്റിടങ്ങളിൽ ഒന്നും വീതം ഉണ്ടാകും.

#sreenivisan #about #sureshgopi #election

Next TV

Related Stories
#sreemuthappan |മുത്തപ്പൻ വെള്ളാട്ടം നടത്തിക്കൊണ്ട് ശ്രീ മുത്തപ്പൻ' സിനിമയുടെ ഓഡിയോ ലോഞ്ച് നടന്നു

May 8, 2024 11:58 AM

#sreemuthappan |മുത്തപ്പൻ വെള്ളാട്ടം നടത്തിക്കൊണ്ട് ശ്രീ മുത്തപ്പൻ' സിനിമയുടെ ഓഡിയോ ലോഞ്ച് നടന്നു

സിനിമയുടെ സംഗീത സംവിധായകനും സംഗീതജ്ജ്ഞനുമായ രമേശ് നാരായണൻ ഓഡിയോ ലോഞ്ച് ശ്രീമുത്തപ്പൻ്റെ ഈശ്വര സാന്നിധ്യത്തിൽ നിർവ്വഹിച്ചു....

Read More >>
#kanakalatha | വെള്ളിത്തിരയിലെ നിറമുള്ള ഓർമ്മകൾ ബാക്കി; കനകലതയ്ക്ക് യാത്രാമൊഴി

May 8, 2024 09:19 AM

#kanakalatha | വെള്ളിത്തിരയിലെ നിറമുള്ള ഓർമ്മകൾ ബാക്കി; കനകലതയ്ക്ക് യാത്രാമൊഴി

ചൊവ്വാഴ്ച രാവിലെ വീട്ടിൽ പൊതുദർശനത്തിനുെവച്ച ഭൗതികശരീരത്തിൽ വിവിധ മേഖലകളിലെ നിരവധിപ്പേർ...

Read More >>
#UnniR | കലാഭവന്‍ ഷാജോണ്‍ ആദ്യം ചെയ്ത വില്ലന്‍ വേഷം ദൃശ്യത്തിലേതല്ല; ആ വില്ലന്‍ കഥാപാത്രത്തിനെന്ത് സംഭവിച്ചുവെന്ന് തുറന്നുപറഞ്ഞ് ഉണ്ണി ആര്‍

May 7, 2024 08:42 PM

#UnniR | കലാഭവന്‍ ഷാജോണ്‍ ആദ്യം ചെയ്ത വില്ലന്‍ വേഷം ദൃശ്യത്തിലേതല്ല; ആ വില്ലന്‍ കഥാപാത്രത്തിനെന്ത് സംഭവിച്ചുവെന്ന് തുറന്നുപറഞ്ഞ് ഉണ്ണി ആര്‍

മികച്ച പെര്‍ഫോമന്‍സായിരുന്നു അതില്‍ അദ്ദേഹത്തിന്റേത്. അതിന് ശേഷമാണ് അദ്ദേഹം വില്ലനായി ദൃശ്യത്തില്‍ വരുന്നത്. ശരിക്കും അദ്ദേഹം ആദ്യമായി...

Read More >>
#shanenigam | പ്രണയങ്ങൾ പെട്ടെന്ന് അവസാനിക്കുന്നു; മുൻകോപക്കാരനാണെന്ന് ഇപ്പോൾ അത്യാവശ്യം എല്ലാവർക്കും അറിയാം -ഷെയ്ൻ

May 7, 2024 05:50 PM

#shanenigam | പ്രണയങ്ങൾ പെട്ടെന്ന് അവസാനിക്കുന്നു; മുൻകോപക്കാരനാണെന്ന് ഇപ്പോൾ അത്യാവശ്യം എല്ലാവർക്കും അറിയാം -ഷെയ്ൻ

സിനിമ വിജയിച്ചതോടെ പ്രേക്ഷകർ വിവാദങ്ങൾ മറന്നു. ഇപ്പോഴിതാ തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് ഷെയ്ൻ...

Read More >>
#Kanakalatha  |കനകലതയ്ക്ക് ആദരമ‍ർപ്പിക്കാനെത്തി സിനിമ-രാഷ്ട്രീയ രം​ഗത്തെ പ്രമുഖര്‍; സംസ്കാരം തൈക്കാട് ശാന്തി കവാടത്തില്‍ നടന്നു

May 7, 2024 02:41 PM

#Kanakalatha |കനകലതയ്ക്ക് ആദരമ‍ർപ്പിക്കാനെത്തി സിനിമ-രാഷ്ട്രീയ രം​ഗത്തെ പ്രമുഖര്‍; സംസ്കാരം തൈക്കാട് ശാന്തി കവാടത്തില്‍ നടന്നു

മലയിൻകീഴിലുള്ള വീട്ടിൽ പൊതു ദർശനത്തിന് ശേഷം മതപരമായ ചടങ്ങുകൾ പൂർത്തിയാക്കിയായിരുന്നു സംസ്കാരം....

Read More >>
#MeenaGanesh | ‘ജീവിതം മടുത്തു, രാത്രി കിടക്കുമ്പോൾ രാവിലെ ഉണരരുതെന്നാണ് പ്രാർത്ഥന’, കലാഭവൻ മണി ഉണ്ടായിരുന്നെങ്കിൽ സഹായിച്ചേനെ; നടി മീന ഗണേഷിൻ്റെ ജീവിതം

May 7, 2024 02:16 PM

#MeenaGanesh | ‘ജീവിതം മടുത്തു, രാത്രി കിടക്കുമ്പോൾ രാവിലെ ഉണരരുതെന്നാണ് പ്രാർത്ഥന’, കലാഭവൻ മണി ഉണ്ടായിരുന്നെങ്കിൽ സഹായിച്ചേനെ; നടി മീന ഗണേഷിൻ്റെ ജീവിതം

മണി മരിച്ചപ്പോൾ കാണാൻ പോയിട്ടില്ല. വയ്യായിരുന്നു. അമ്മ സംഘടനയിൽ നിന്നുള്ള പെൻഷനല്ലാതെ മറ്റാരുടെയും...

Read More >>
Top Stories