#Chiyan62|വിക്രമിന്റെ പിറന്നാൾ ദിനത്തിൽ ചിയാൻ 62 തുടങ്ങും

#Chiyan62|വിക്രമിന്റെ പിറന്നാൾ ദിനത്തിൽ ചിയാൻ 62 തുടങ്ങും
Apr 16, 2024 08:02 AM | By Meghababu

 പ്രഖ്യാപനം മുതൽ ഏറെ ചർച്ചയാകുകയാണ് ചിയാൻ വിക്രം കേന്ദ്ര കഥാപാത്രമാകുന്ന പുതിയ ചിത്രം. ചിത്തയ്ക്ക് ശേഷം എസ് യു അരുൺകുമാർ സംവിധാനം ചെയ്യുന്ന ചിത്രം മികച്ച താരനിര കൊണ്ടും അണിയറപ്രവർത്തകരെ കൊണ്ടും സമ്പന്നമാണ്.

ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്ന റിപ്പോർട്ടുകളാണ് വരുന്നത്. വിക്രമിന്റെ പിറന്നാൾ ദിനമായ ഏപ്രിൽ 17 ന് സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് ഇ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.

ഒപ്പം സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും അതേദിവസം പുറത്തുവിടുമെന്ന് സൂചനകളുണ്ട്. ഒരു നാടൻ ആക്ഷൻ ത്രില്ലറാകും ചിയാൻ 62 എന്ന സൂചനകളുണ്ട്. ചെന്നൈയിലെ തിരുവള്ളൂർ ജില്ലയിലെ തിരുട്ടണി എന്ന ചെറുപട്ടണത്തിൽ ആണ് കഥ നടക്കുന്നത്. മധ്യവയസ്കനായാണ് ചിയാൻ ചിത്രത്തിൽ അഭിനയിക്കുന്നത്.

എസ് ജെ സൂര്യയും, സുരാജ് വെഞ്ഞാറമൂടും സിനിമയുടെ ഭാഗമാണ്. സുരാജിന്റെ ആദ്യ തമിഴ് ചിത്രം കൂടിയാണ് ചിയാൻ 62. തെന്നിന്ത്യയിലെ പ്രശസ്ത ഛായാഗ്രാഹകൻ തേനി ഈശ്വറായിരിക്കും സിനിമയ്ക്കായി ക്യാമറ ചലിപ്പിക്കുക.

പേരൻപ്, കർണ്ണൻ, മാമന്നൻ തുടങ്ങിയ തമിഴ് ചിത്രങ്ങളുടെയും പുഴു, നൻപകൽ നേരത്ത് മയക്കം, ഓസ്‌ലർ തുടങ്ങിയ മലയാള സിനിമകളുടെയും ഛായാഗ്രഹണം നിർവഹിച്ചത് തേനി ഈശ്വറായിരുന്നു. ദുഷാര വിജയന്‍ സിനിമയിൽ നിര്‍ണായക കഥാപാത്രമായാണ് എത്തുന്നത്. ജിവി പ്രകാശ് കുമാർ ആണ് ചിയാൻ 62ന് സംഗീതം ഒരുക്കുന്നത്.

എച്ച് ആർ പിക്ചേഴ്ചിന്റെ ബാനറിൽ റിയ ഷിബു ആണ് നിർമ്മാണം.

#Chiyan 62 #start #Vikram's #birthday

Next TV

Related Stories
#Sathyaraj | നരേന്ദ്രമോദിയായി സത്യരാജ് എത്തുമോ ?; പ്രതികരിച്ച് താരം

May 19, 2024 03:40 PM

#Sathyaraj | നരേന്ദ്രമോദിയായി സത്യരാജ് എത്തുമോ ?; പ്രതികരിച്ച് താരം

നേരത്തെ നരേന്ദ്രമോദിയുടെ ജീവിത കഥയെന്ന പേരിൽ പി എം നരേന്ദ്രമോദി എന്ന ചിത്രം റിലീസ് ചെയ്തിരുന്നു. വിവേക് ഒബ്രോയിയായിരുന്നു മോദിയായി...

Read More >>
#Pushpa 2|'പുഷ്പ 2'വിൽ നിന്ന് എഡിറ്റർ ആന്റണി റൂബൻ പിന്മാറി; പകരം എത്തുന്നത് 'കിടിലൻ' എഡിറ്റർ

May 19, 2024 09:51 AM

#Pushpa 2|'പുഷ്പ 2'വിൽ നിന്ന് എഡിറ്റർ ആന്റണി റൂബൻ പിന്മാറി; പകരം എത്തുന്നത് 'കിടിലൻ' എഡിറ്റർ

എന്നാൽ പുഷ്പ 2 വിൽനിന്ന് ആന്റണി റൂബൻ പിന്മാറിയെന്നാണ്...

Read More >>
#chandrakanth | നടൻ ചന്ദ്രകാന്തിന്റെ ആത്മഹത്യ; പവിത്രയുടെ അപകട മരണം ഉലച്ചുവെന്ന് മൊഴി

May 18, 2024 07:48 PM

#chandrakanth | നടൻ ചന്ദ്രകാന്തിന്റെ ആത്മഹത്യ; പവിത്രയുടെ അപകട മരണം ഉലച്ചുവെന്ന് മൊഴി

അടുത്തിടെ ചന്ദ്രകാന്തിന്‍റെ സഹനടിയും പ്രിയ സുഹൃത്തുമായ പവിത്ര ജയറാം റോഡ് അപകടത്തില്‍...

Read More >>
#Chandrakant  | തെലുങ്ക് സീരിയല്‍ താരം ചന്ദ്രകാന്ത് മരിച്ച നിലയില്‍

May 18, 2024 03:14 PM

#Chandrakant | തെലുങ്ക് സീരിയല്‍ താരം ചന്ദ്രകാന്ത് മരിച്ച നിലയില്‍

തെലങ്കാനയിലെ അല്‍കാപൂരിലെ വസതിയിലായിരുന്നു...

Read More >>
#suchitra | വീഡിയോ എടുത്തു, അമല പോളിനോട് ചെയ്തത് വളരെ മോശം; ഡിവോഴ്സിന് കാരണം അത്! മനസ്സ് തുറന്ന് സുചിത്ര

May 17, 2024 10:04 PM

#suchitra | വീഡിയോ എടുത്തു, അമല പോളിനോട് ചെയ്തത് വളരെ മോശം; ഡിവോഴ്സിന് കാരണം അത്! മനസ്സ് തുറന്ന് സുചിത്ര

ഇവരുടെ അക്കൗണ്ടിൽ നിന്നാണ് അന്ന് ധനുഷ്, തൃഷ തുടങ്ങിയ മുൻനിര താരങ്ങളുടെ സ്വകാര്യ ചിത്രങ്ങൾ പുറത്ത്...

Read More >>
#Prabhas  | പ്രിയപ്പെട്ടവരേ, ഏറെ പ്രത്യേകതയുള്ള ഒരാള്‍ ജീവിതത്തിലേക്ക് കടന്നുവരാന്‍ ഒരുങ്ങുന്നു- പ്രഭാസ്

May 17, 2024 03:37 PM

#Prabhas | പ്രിയപ്പെട്ടവരേ, ഏറെ പ്രത്യേകതയുള്ള ഒരാള്‍ ജീവിതത്തിലേക്ക് കടന്നുവരാന്‍ ഒരുങ്ങുന്നു- പ്രഭാസ്

പ്രഭാസ് വിവാഹിതനാകാന്‍ ഒരുങ്ങുന്നുവെന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍. നടന്റെ ഫാന്‍ പേജുകളിലും ഇത് വ്യാപകമായി...

Read More >>
Top Stories