#Urvashi | വിശക്കുന്നു ലാലേട്ടാ, തലകറങ്ങി വീഴും'; ലാല്‍സലാം സെറ്റിലെ അനുഭവം പങ്കുവെച്ച് ഉര്‍വശി

#Urvashi | വിശക്കുന്നു ലാലേട്ടാ, തലകറങ്ങി വീഴും'; ലാല്‍സലാം സെറ്റിലെ അനുഭവം പങ്കുവെച്ച് ഉര്‍വശി
Mar 28, 2024 09:24 AM | By Kavya N

ലയാള സിനിമയില്‍ കഴിവുകൊണ്ട് ശ്രദ്ധിക്കപ്പെട്ട നടിയാണ് ഉര്‍വശി. തമിഴ് സിനിമയായ മുന്താനൈ മുടിച്ച് എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച നടി മലയാളത്തില്‍ പിന്നീട് സൃഷ്ടിച്ചത് ചരിത്രമായിരുന്നു. ഇന്നും മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഉര്‍വശി. ഫെഫ്കയുടെ ആഭിമുഖ്യത്തില്‍ എറണാകുളത്ത് വെച്ച് നടന്ന ചലച്ചിത്ര തൊഴിലാളി സംഗമത്തില്‍ പങ്കെടുത്ത് സംസാരിക്കവെ ഉര്‍വ്വശി മോഹന്‍ലാലുമൊത്ത് ലാല്‍ സലാം സെറ്റിലുണ്ടായ അനുഭവവും വിവരിച്ചതാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

തനിക്ക് കിട്ടിയ ക്ഷണങ്ങളില്‍ അടുത്ത കാലത്ത് ഞാന്‍ പങ്കെടുത്ത ചടങ്ങില്‍ ഏറ്റവും ഹൃദയം നിറഞ്ഞ് വന്ന പരിപാടിയാണിതെന്ന് ഉര്‍വശി പറയുന്നു. എത്ര നേരത്തെ വന്ന് ഇവിടെ ഈ പരിപാടിയില്‍ കുത്തിയിരിക്കാനും എനിക്ക് ഒരു മടിയുമില്ല. കാരണം ഞാന്‍ എന്റെ വീട്ടില്‍ ഭക്ഷണം കഴിച്ചിട്ടുള്ളതിനേക്കാള്‍ കൂടുതല്‍ അന്നദാതാക്കള്‍ പ്രൊഡക്ഷന്‍ ഹൗസുകളാണ്. പണ്ടൊന്നും സിനിമ സെറ്റുകളില്‍ 90 ശതമാനവും ബ്രേക്ക് ഉണ്ടാവില്ല. വിശന്നിരിക്കേണ്ടി വരും.

ലാലേട്ടനെയും ഞാന്‍ ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കുകയാണ് എന്ന് ഉര്‍വശി പറയുന്നു. ലാല്‍ സലാമിന്റെ ഷൂട്ടിനിടക്ക് ആയിരക്കണക്കിന് ആള്‍ക്കാരുടെ ഇടക്ക് പല ഇമോഷണല്‍ ആയിട്ടുള്ള സീനുകളുമെടുക്കുമ്പോള്‍ ' എനിക്ക് വിശക്കുന്നു ലാലേട്ടാ, ഞാന്‍ ഇപ്പോള്‍ തലകറങ്ങി വീഴും,' എന്ന് അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ട്. ഇത് കേട്ട് ലാലേട്ടന്‍ പതുക്കെ പ്രൊഡക്ഷനിലെ ആളെ വിളിച്ച് ഒരു പാത്രത്തിനകത്ത് ചോറും പുളിശ്ശേരിയും മാങ്ങാക്കറിയും എല്ലാം കൂടി ഇട്ട് ഇളക്കി ഒരു സ്പൂണ്‍ ഇട്ട് കൊടുക്കാന്‍ പറയും.

എന്നിട്ട് വളരെ ശുഷ്‌കാന്തിയോടെ വെയിലത്ത് നിക്കാതെ ഒരു കുട മറച്ച് തരും. ഇരിക്കാന്‍ പ്രത്യേകിച്ച് കസേരയൊന്നും കാണില്ല. എന്നിട്ട് ഒളിച്ച് നിന്നിട്ട് വേഗം കഴിച്ചു തീര്‍ക്കുകയാണ്. ഞാന്‍ എപ്പോഴും അത് ഓര്‍ക്കും. നാല്‍പ്പത് വര്‍ഷം പ്രൊഡക്ഷന്‍ വിളമ്പി തന്ന ആഹാരം കഴിച്ചു എന്നത് സാധാരണ കാര്യമാണോ? അതുപോലെ ഇവിടുത്തെ സാരഥികള്‍. സിനിമയിലേക്ക് വരുന്ന ആദ്യ പാലം അവരാണ്. വണ്ടിയില്‍ ഇരുന്ന ഉടനെ ഡയറക്ടറുടെ സ്വഭാവം എന്താണ്, ദേഷ്യം ഉള്ളതാണോ പ്രൊഡ്യൂസര്‍ എങ്ങനാ എന്ന കാര്യങ്ങളൊക്കെ നമുക്ക് ഇവര് പറഞ്ഞ് അറിയാന്‍ പറ്റുമെന്നും ഉര്‍വശി പറയുന്നു.

#Laletta #hungry #dizzy #fallsdown #Urvashi #shares #experience #sets #LalSalaam

Next TV

Related Stories
#dileep | എന്തിനാണ് എന്നോട് ശത്രുത? ഞാന്‍ മനസാ വാചാ അറിയാത്ത കാര്യത്തിന്റെ പുറത്ത് ഏഴ് വര്‍ഷം; മനസ്സ് തുറന്ന് ദിലീപ്

Apr 27, 2024 10:25 AM

#dileep | എന്തിനാണ് എന്നോട് ശത്രുത? ഞാന്‍ മനസാ വാചാ അറിയാത്ത കാര്യത്തിന്റെ പുറത്ത് ഏഴ് വര്‍ഷം; മനസ്സ് തുറന്ന് ദിലീപ്

വിനീത് കുമാറാണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയേറ്ററുകളില്‍ നിന്ന്...

Read More >>
#neerajmadhav | അസഭ്യം പറഞ്ഞു, കയ്യേറ്റം ചെയ്തു, ലണ്ടനില്‍ ദുരനുഭവം; പരിപാടി റദ്ദാക്കി മടങ്ങി നീരജ് മാധവും സംഘവും

Apr 26, 2024 04:41 PM

#neerajmadhav | അസഭ്യം പറഞ്ഞു, കയ്യേറ്റം ചെയ്തു, ലണ്ടനില്‍ ദുരനുഭവം; പരിപാടി റദ്ദാക്കി മടങ്ങി നീരജ് മാധവും സംഘവും

ഹൃദയവേദനയോടെയാണ് ലണ്ടനില്‍നിന്ന് മടങ്ങുന്നത് എന്നാണ് നീരജ്...

Read More >>
#mammootty |'ട‍ർബോ' ജോസ് ലുക്കിൽ വോട്ട് ചെയ്യാനെത്തി മമ്മൂട്ടി; പൊതിഞ്ഞ് ആരാധക‍ർ

Apr 26, 2024 04:03 PM

#mammootty |'ട‍ർബോ' ജോസ് ലുക്കിൽ വോട്ട് ചെയ്യാനെത്തി മമ്മൂട്ടി; പൊതിഞ്ഞ് ആരാധക‍ർ

താരത്തെ കണ്ട് തടിച്ചു കൂടിയ ആരാധകര്‍ക്കിടയില്‍ നിന്ന് വളരെ പ്രയാസപ്പെട്ടാണ് നടന്‍ പോളിങ് ബൂത്തിലേക്ക് കയറിയതും...

Read More >>
#kunchackoboban | വോട്ട് ചെയ്തത് എറെ നാളിനുശേഷം; പിന്തുണ വികസനവാദികൾക്കെന്ന് കുഞ്ചാക്കോ ബോബൻ

Apr 26, 2024 03:37 PM

#kunchackoboban | വോട്ട് ചെയ്തത് എറെ നാളിനുശേഷം; പിന്തുണ വികസനവാദികൾക്കെന്ന് കുഞ്ചാക്കോ ബോബൻ

നല്ല രീതിയിൽ വിനിയോഗിച്ചു എന്നാണു വിശ്വാസം. എന്റെ വോട്ട് രാജ്യത്തിന്റെ...

Read More >>
#renjipanicker |എനിക്ക് കൃത്യമായ രാഷ്ട്രീയമുണ്ട്, അത് സുരേഷ് ഗോപിയുടെ രാഷ്ട്രീയമല്ല - രഞ്ജി പണിക്കർ

Apr 26, 2024 01:18 PM

#renjipanicker |എനിക്ക് കൃത്യമായ രാഷ്ട്രീയമുണ്ട്, അത് സുരേഷ് ഗോപിയുടെ രാഷ്ട്രീയമല്ല - രഞ്ജി പണിക്കർ

ജനാധിപത്യത്തിന് ഗുരുതരമായ പ്രതിസന്ധികൾ നേരിടേണ്ടി വരുന്ന സമയങ്ങളിൽ ജനാധിപത്യം അതിന്റെതായ പരിഹാര മാർഗ്ഗങ്ങൾ കണ്ടെത്തും....

Read More >>
#asifali | 'ജനാധിപത്യത്തിന് നല്ലതാകുന്ന ആളുകളുടെ വിജയം പ്രതീക്ഷിക്കുന്നു', വോട്ടുചെയ്ത് ആസിഫ് അലി

Apr 26, 2024 12:17 PM

#asifali | 'ജനാധിപത്യത്തിന് നല്ലതാകുന്ന ആളുകളുടെ വിജയം പ്രതീക്ഷിക്കുന്നു', വോട്ടുചെയ്ത് ആസിഫ് അലി

സഹപ്രവർത്തകർ മത്സരിക്കുന്നുണ്ട്. അവരുടെ രാഷ്ട്രീയവും എന്റെ രാഷ്ട്രീയവും പറയാൻ...

Read More >>
Top Stories