#Mohanlal |'എൻ്റെ രാജകുമാരിക്ക് ജന്മദിനാശംസകൾ'; മകൾക്ക് പിറന്നാൾ ആശംസകളുമായി മോഹൻലാൽ

#Mohanlal  |'എൻ്റെ രാജകുമാരിക്ക് ജന്മദിനാശംസകൾ'; മകൾക്ക് പിറന്നാൾ ആശംസകളുമായി മോഹൻലാൽ
Mar 27, 2024 07:50 PM | By Susmitha Surendran

മകൾ വിസ്മയയ്ക്ക് പിറന്നാൾ ആശംസകളുമായി മോഹൻലാൽ. ഇൻസ്റ്റ​ഗ്രാമിലൂടെയാണ് മോഹൻലാൽ മകളുടെ ചിത്രം പങ്കുവെച്ചുകൊണ്ട് പിറന്നാളാശംസകൾ നേർന്നത്.

'എൻ്റെ രാജകുമാരിക്ക് ജന്മദിനാശംസകൾ' എന്നാണ് താരം കുറിച്ചത്. താരങ്ങൾ ഉൾപ്പടെ നിരവധിയാളുകളാണ് മോഹൻലാലിന്റെ പോസ്റ്റിന് മറുപടിയുമായി എത്തുന്നത്.

മായ എന്ന് വിളിപ്പേരുള്ള വിസ്മയയ്ക്ക് എഴുത്തിനോടും ആയോധനകലകളോടും യാത്രകളോടുമാണ് ഏറെ പ്രിയം. സഹോദരൻ പ്രണവ് അച്ഛന്റെ പാത പിന്തുടർന്ന് സിനിമയിലെത്തിയപ്പോൾ എഴുത്തിൻ്റെ വഴിയേയായിരുന്നു വിസ്മയ സഞ്ചരിച്ചത്.

നേരത്തെ പുറത്തിറങ്ങിയ ‘ഗ്രെയ്ൻസ് ഓഫ് സ്റ്റാർഡസ്റ്റ്’ വിസ്മയയുടെ ആദ്യപുസ്തകമാണ്. ബോളിവുഡിന്റെ ബി​ഗ് ബി അമിതാഭ് ബച്ചനടക്കം നിരവധി പേ‍ർ വിസ്മയയുടെ പുസ്തകത്തിന് അഭിനന്ദനങ്ങളുമായി എത്തിയിരുന്നു.

https://www.instagram.com/mohanlal/?utm_source=ig_embed&ig_rid=9db43d9f-15c7-4e1d-b353-9bfc8b4a8b64

ഈയടുത്ത് അമ്മ സുചിത്രയുടെ ഏറെ നാളായുള്ള ആ​ഗ്രഹം വിസ്മയ സാധിച്ചുകൊടുത്തതും ശ്ര​ദ്ധനേടിയിരുന്നു. ചെറുപ്പം മുതൽ ആരാധിക്കുന്ന ബ്രിട്ടീഷ് ഗായകനും ഗാനരചയിതാവുമായ സർ റോഡ്രിക് ഡേവിഡ് സ്റ്റിവാർട്ടിന്റെ പാട്ടുകേൾക്കാൻ സുചിത്രയെ മകൾ കൊണ്ടുപോയിരുന്നു.

അമ്മ ​ആവേശത്തോടെ പരിപാടി ആസ്വദിക്കുന്ന വീഡിയോ വിസ്മയ പങ്കുവെക്കുകയും ചെയ്തിരുന്നു.

#Mohanlal #wishes #his #daughter #Vismaya #her #birthday.

Next TV

Related Stories
#dileep | എന്തിനാണ് എന്നോട് ശത്രുത? ഞാന്‍ മനസാ വാചാ അറിയാത്ത കാര്യത്തിന്റെ പുറത്ത് ഏഴ് വര്‍ഷം; മനസ്സ് തുറന്ന് ദിലീപ്

Apr 27, 2024 10:25 AM

#dileep | എന്തിനാണ് എന്നോട് ശത്രുത? ഞാന്‍ മനസാ വാചാ അറിയാത്ത കാര്യത്തിന്റെ പുറത്ത് ഏഴ് വര്‍ഷം; മനസ്സ് തുറന്ന് ദിലീപ്

വിനീത് കുമാറാണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയേറ്ററുകളില്‍ നിന്ന്...

Read More >>
#neerajmadhav | അസഭ്യം പറഞ്ഞു, കയ്യേറ്റം ചെയ്തു, ലണ്ടനില്‍ ദുരനുഭവം; പരിപാടി റദ്ദാക്കി മടങ്ങി നീരജ് മാധവും സംഘവും

Apr 26, 2024 04:41 PM

#neerajmadhav | അസഭ്യം പറഞ്ഞു, കയ്യേറ്റം ചെയ്തു, ലണ്ടനില്‍ ദുരനുഭവം; പരിപാടി റദ്ദാക്കി മടങ്ങി നീരജ് മാധവും സംഘവും

ഹൃദയവേദനയോടെയാണ് ലണ്ടനില്‍നിന്ന് മടങ്ങുന്നത് എന്നാണ് നീരജ്...

Read More >>
#mammootty |'ട‍ർബോ' ജോസ് ലുക്കിൽ വോട്ട് ചെയ്യാനെത്തി മമ്മൂട്ടി; പൊതിഞ്ഞ് ആരാധക‍ർ

Apr 26, 2024 04:03 PM

#mammootty |'ട‍ർബോ' ജോസ് ലുക്കിൽ വോട്ട് ചെയ്യാനെത്തി മമ്മൂട്ടി; പൊതിഞ്ഞ് ആരാധക‍ർ

താരത്തെ കണ്ട് തടിച്ചു കൂടിയ ആരാധകര്‍ക്കിടയില്‍ നിന്ന് വളരെ പ്രയാസപ്പെട്ടാണ് നടന്‍ പോളിങ് ബൂത്തിലേക്ക് കയറിയതും...

Read More >>
#kunchackoboban | വോട്ട് ചെയ്തത് എറെ നാളിനുശേഷം; പിന്തുണ വികസനവാദികൾക്കെന്ന് കുഞ്ചാക്കോ ബോബൻ

Apr 26, 2024 03:37 PM

#kunchackoboban | വോട്ട് ചെയ്തത് എറെ നാളിനുശേഷം; പിന്തുണ വികസനവാദികൾക്കെന്ന് കുഞ്ചാക്കോ ബോബൻ

നല്ല രീതിയിൽ വിനിയോഗിച്ചു എന്നാണു വിശ്വാസം. എന്റെ വോട്ട് രാജ്യത്തിന്റെ...

Read More >>
#renjipanicker |എനിക്ക് കൃത്യമായ രാഷ്ട്രീയമുണ്ട്, അത് സുരേഷ് ഗോപിയുടെ രാഷ്ട്രീയമല്ല - രഞ്ജി പണിക്കർ

Apr 26, 2024 01:18 PM

#renjipanicker |എനിക്ക് കൃത്യമായ രാഷ്ട്രീയമുണ്ട്, അത് സുരേഷ് ഗോപിയുടെ രാഷ്ട്രീയമല്ല - രഞ്ജി പണിക്കർ

ജനാധിപത്യത്തിന് ഗുരുതരമായ പ്രതിസന്ധികൾ നേരിടേണ്ടി വരുന്ന സമയങ്ങളിൽ ജനാധിപത്യം അതിന്റെതായ പരിഹാര മാർഗ്ഗങ്ങൾ കണ്ടെത്തും....

Read More >>
#asifali | 'ജനാധിപത്യത്തിന് നല്ലതാകുന്ന ആളുകളുടെ വിജയം പ്രതീക്ഷിക്കുന്നു', വോട്ടുചെയ്ത് ആസിഫ് അലി

Apr 26, 2024 12:17 PM

#asifali | 'ജനാധിപത്യത്തിന് നല്ലതാകുന്ന ആളുകളുടെ വിജയം പ്രതീക്ഷിക്കുന്നു', വോട്ടുചെയ്ത് ആസിഫ് അലി

സഹപ്രവർത്തകർ മത്സരിക്കുന്നുണ്ട്. അവരുടെ രാഷ്ട്രീയവും എന്റെ രാഷ്ട്രീയവും പറയാൻ...

Read More >>
Top Stories










News Roundup