#gabri | ഗേൾ ഫ്രണ്ടിന് ഉമ്മ കൊടുക്കില്ലേ? കൈപിടിക്കുന്നത് തെറ്റോ? അതെങ്ങനെ അശ്ലീലമാകും? ചോദ്യങ്ങളുമായി ​ഗബ്രി

#gabri | ഗേൾ ഫ്രണ്ടിന് ഉമ്മ കൊടുക്കില്ലേ? കൈപിടിക്കുന്നത് തെറ്റോ? അതെങ്ങനെ അശ്ലീലമാകും? ചോദ്യങ്ങളുമായി ​ഗബ്രി
May 5, 2024 04:22 PM | By Athira V

ബി​ഗ് ബോസ് മലയാളം സീസൺ ആറ് അൻപത് ദിവസവും ഒരാഴ്ചയും പിന്നിട്ടു കഴിഞ്ഞു. ഇതിനോടകം പല മത്സരാർത്ഥികളും പ്രേക്ഷക ശ്രദ്ധനേടി കഴിഞ്ഞു. അതിൽ ശ്രദ്ധേയരായ രണ്ടുപേരാണ് ജാസ്മിനും ഗബ്രിയും. ഇരുവരുടെയും ബന്ധത്തിൽ പലപ്പോഴും വലിയ വിമർശനങ്ങൾ പ്രേക്ഷക ഭാ​ഗത്തുനിന്നും ഉണ്ടായിട്ടുണ്ട്.

കഴിഞ്ഞ ദിവസം വരെയും അങ്ങനെ ആയിരുന്നു. എന്നാൽ ഇന്നലെ ​ഗബ്രി ബി​ഗ് ബോസിൽ നിന്നും എവിക്ട് ആയി. ഇതോടെ ജബ്രി കോമ്പോയ്ക്ക് ഷോയിൽ ഫുൾ സ്റ്റോപ് വീണിരിക്കുകയാണ്. ഇപ്പോഴിതാ നാട്ടിൽ തിരിച്ചെത്തിയ ശേഷം തനിക്കെതിരായ വിമർശനങ്ങൾക്ക് മറുപടി പറയുകയാണ് ​ഗബ്രി.

ബി​ഗ് ബോസിൽ പ്രണയ രം​ഗങ്ങൾ പോലുള്ള കാര്യങ്ങളാണ് നടന്നത്. അല്ലാതെ ഒരു ​ഗെയിം കളിക്കാൻ നിങ്ങൾ ആ​ഗ്രഹിച്ചിരുന്നോ എന്നായിരുന്നു മാധ്യമപ്രവർത്തകരുടെ ചോദ്യം. ഇതിന്, "തെറ്റുണ്ടോ? കൈപിടിച്ചിരിക്കുന്നത് തെറ്റാണോ? ഒരാൺകുട്ടിയും പെൺകുട്ടിയും കൈപിടിച്ച് ഇരിക്കുന്നതും തോളത്ത് കയ്യിടുന്നതും കൈ മുറുക്കെ പിടിക്കുന്നതും തെറ്റാണോ? ഒരു ഫിസിക്കൽ ബൗൻഡറി ഉണ്ട്.

അത് കഴിഞ്ഞാൽ മാത്രമെ ഒരു അശ്ലീലത അതിൽ വരുന്നുള്ളൂ. അത്രയും നാളും അത് അശ്ലീലത അല്ല. സൗഹൃദത്തിൽ എല്ലാവരും ചെയ്യുന്ന കാര്യമാണ് ഞങ്ങളും ചെയ്തത്. നിങ്ങളാരും ഒരു ബെസ്റ്റ് ​ഗേൾഫ്രണ്ടിനെ ഉമ്മ വയ്ക്കില്ലേ? അതിൽ ജെൻഡർ ഇല്ലെന്ന് തീരുമാനിച്ചാൽ എല്ലാം ശരിയായില്ലേ", എന്നാണ് ​ഗബ്രി പറഞ്ഞത്.

നല്ലൊരു റൊമൻസ് കാണാൻ ഇഷ്ടമില്ലാത്തവർ ആരാണ് ഉള്ളത്. സിനിമയിൽ ആയാലും റൊമാന്റിക് ഇഷ്ടപ്പെടുന്നത് കൊണ്ടല്ലേ കൊണ്ടുവരുന്നതെന്നും ഗബ്രി ചോദിക്കുന്നു. ബി​ഗ് ബോസിൽ നിന്നും ഇറങ്ങിയ ശേഷം ഏറ്റവും കൂടുതൽ മിസ് ചെയ്യുന്നത് ജാസ്മിനെ ആണെന്നും ഗബ്രി പറയുന്നു.

ഭക്ഷണം കഴിക്കുമ്പോൾ ജാസ്മിൻ എനിക്ക് ഒരു ഉരുള തരുമായിരുന്നു. വേണ്ടെന്ന് പറഞ്ഞാലും. ഇപ്പോഴാണ് അതിന്റെ വില നമ്മൾ മനസിലാക്കുന്നത്. നൂറ് ശതമാനവും ജാസ്മിൻ വിജയിക്കണം എന്നാണ് എന്റെ ആ​ഗ്രഹം. ജാസ്മിൻ വളരെ മികച്ച മത്സരാർത്ഥിയാണ്. നാളത്തെ എപ്പിസോഡ് മുതൽ അത് മനസിലാകുമെന്നും ഗബ്രി പറഞ്ഞു.

#gabri #questioning #problem #relation #jasmin #bigg #boss #malayalam #season6

Next TV

Related Stories
#biggboss | 'അത്ത റെയ്ഡ്' ജാസ്മിന്‍റെ കഴുത്തില്‍ നിന്നും 'ഗബ്രി മാല' അഴിച്ചുമാറ്റി പിതാവ്; നാടകീയ രംഗങ്ങള്‍

May 19, 2024 12:33 PM

#biggboss | 'അത്ത റെയ്ഡ്' ജാസ്മിന്‍റെ കഴുത്തില്‍ നിന്നും 'ഗബ്രി മാല' അഴിച്ചുമാറ്റി പിതാവ്; നാടകീയ രംഗങ്ങള്‍

'അത്ത റെയ്ഡ്' എന്നാണ് കഴിഞ്ഞ ദിവസം ഇതിന്‍റെ പ്രമോ ഇറങ്ങിയത് മുതല്‍ ചില പ്രേക്ഷകര്‍ ബിഗ് ബോസ് ചര്‍ച്ച ഗ്രൂപ്പുകളില്‍ ഇതിനെ...

Read More >>
#gopikaanil |  'സാന്ത്വനം രണ്ടാം ഭാഗത്തിൽ ഞങ്ങൾ ആരുമില്ല'; ആരാധകരെ ഞെട്ടിച്ച് ഗോപിക!

May 17, 2024 07:24 AM

#gopikaanil | 'സാന്ത്വനം രണ്ടാം ഭാഗത്തിൽ ഞങ്ങൾ ആരുമില്ല'; ആരാധകരെ ഞെട്ടിച്ച് ഗോപിക!

ആരാധകരെ സന്തോഷിപ്പിച്ചുകൊണ്ട് സാന്ത്വനം രണ്ടാം ഭാഗം വരാൻ പോകുകയാണ് എന്ന വാർത്ത ആണ് ഇപ്പോൾ...

Read More >>
#rakshadellu | ദേവിയേടത്തിയെ കാണാൻ ഓടിയെത്തി അപ്പു: സാന്ത്വനം 2 വിന്‍റെ വരവ് വന്‍ ചർച്ചയാക്കി താരങ്ങൾ

May 16, 2024 10:41 AM

#rakshadellu | ദേവിയേടത്തിയെ കാണാൻ ഓടിയെത്തി അപ്പു: സാന്ത്വനം 2 വിന്‍റെ വരവ് വന്‍ ചർച്ചയാക്കി താരങ്ങൾ

സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്തിരുന്ന നമുക്ക് പാർക്കുവാൻ മുന്തിരിത്തോപ്പുകൾ എന്ന പരമ്പരയിലൂടെ ശ്രദ്ധ നേടിയ നായികയാണ് രക്ഷ രാജ്. ആ സീരിയലിന്...

Read More >>
#BiggBoss |'നിനക്ക് രാത്രി ഉറക്കമില്ല', ശ്രീതുവിനോട് കടുപ്പിച്ച് അമ്മ, 'നിങ്ങള്‍ നല്ല കോമ്പോ'യെന്ന് അർജുന്റെ വീട്ടുകാർ

May 15, 2024 10:46 PM

#BiggBoss |'നിനക്ക് രാത്രി ഉറക്കമില്ല', ശ്രീതുവിനോട് കടുപ്പിച്ച് അമ്മ, 'നിങ്ങള്‍ നല്ല കോമ്പോ'യെന്ന് അർജുന്റെ വീട്ടുകാർ

അർജുൻ കുറച്ച് കൂടി ആക്ടീവ് ആകണമെന്ന് അമ്മ ശ്യാമള പറയുന്നുണ്ട്. നിനക്ക് എപ്പോഴും ദുഃഖമാണെന്നും ഇവർ അർജുനോട് പറയുന്നുണ്ട്....

Read More >>
#Seemagnair  |'നന്ദൂട്ടാ..നീ ഭഗവാന്റെ അടുത്തേക്ക് പോയിട്ട് 1095 ദിവസങ്ങൾ..'; വാക്കുകളിടറി സീമ ജി നായർ

May 15, 2024 08:05 PM

#Seemagnair |'നന്ദൂട്ടാ..നീ ഭഗവാന്റെ അടുത്തേക്ക് പോയിട്ട് 1095 ദിവസങ്ങൾ..'; വാക്കുകളിടറി സീമ ജി നായർ

വേദനകൾ കൂടുതലായി മനസിലേക്ക് കൊണ്ടുവരരുതെന്നു പറയും....

Read More >>
Top Stories