#sreenivasan |‘സുരേഷ് ഗോപിയോട് ഇഷ്ടമുണ്ടെങ്കിലും അദ്ദേഹത്തിന്റെ പാർട്ടിയോട് താത്പര്യമില്ല’ - ശ്രീനിവാസൻ

#sreenivasan |‘സുരേഷ് ഗോപിയോട് ഇഷ്ടമുണ്ടെങ്കിലും അദ്ദേഹത്തിന്റെ പാർട്ടിയോട് താത്പര്യമില്ല’ - ശ്രീനിവാസൻ
Apr 26, 2024 11:53 AM | By Susmitha Surendran

സമ്മതിദാനാവകാശം വിനിയോഗിച്ച് നടൻ ശ്രീനിവാസൻ. ഉദയംപേരൂർ കണ്ടനാട് സെന്റ് മേരീസ് ഹൈസ്‌കൂളിലെത്തിയാണ് താരം വോട്ട് രേഖപ്പെടുത്തിയത്.

ജനാധിപത്യത്തിൽ എല്ലാ കള്ളന്മാർക്കും രക്ഷപ്പെടാൻ ഇഷ്ടംപോലെ പഴുതുകളുണ്ട്. അതുകൊണ്ടാണ് എനിക്ക് അതിൽ താത്പര്യമില്ലാത്തത്.

ഇന്ത്യ അടുത്തൊന്നും കരകയറാനുള്ള യാതൊരു ലക്ഷണവുമില്ലെന്നും ശ്രീനിവാസൻ പറഞ്ഞു. സഹപ്രവർത്തകൻ സുരേഷ് ഗോപിയുടെ സ്ഥാനാർത്ഥിത്വത്തിലും ശ്രീനിവാസൻ പ്രതികരിച്ചു.

സുരേഷ് ഗോപിയോട് ഇഷ്ടമുണ്ടെങ്കിലും അദ്ദേഹത്തിന്റെ പാർട്ടിയോട് താത്പര്യമില്ലെന്നാണ് ശ്രീനിവാസൻ പറഞ്ഞത്.

ഒന്നരമാസത്തെ വാശിയേറിയ പ്രചരണങ്ങൾക്ക് ശേഷമാണ് കേരളം ഇന്ന് പോളിംഗ് ബൂത്തിലേക്ക് കടക്കുന്നത്. രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം 6 വരെയാണ് വോട്ടെടുപ്പ്.

കേരളത്തിലെ 20 ലോക്‌സഭ മണ്ഡലങ്ങളിലേക്ക് 194 സ്ഥാനാർഥികളാണ് മത്സരിക്കുന്നത്.2.77 കോടി വോട്ടർമാരാണുള്ളത്. വോട്ടെടുപ്പിനായി 25,328 പോളിംഗ് ബൂത്തുകളാണ് സജ്ജികരിച്ചിട്ടുള്ളത്.

വോട്ടെടുപ്പ് സമാധാന പൂർണമാക്കാൻ കേരള പൊലീസും കേന്ദ്ര സേനയും രംഗത്തുണ്ട്. 66,303 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. പ്രശ്‌ന ബാധിത ബൂത്തുകളിൽ രണ്ടു മുഴുവൻ സമയ ക്യാമറകളും, മറ്റിടങ്ങളിൽ ഒന്നും വീതം ഉണ്ടാകും.

#sreenivisan #about #sureshgopi #election

Next TV

Related Stories
#thalavan | ബിജു മേനോൻ - ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന; തലവൻ മെയ് 24 ന് തീയേറ്ററുകളിൽ

May 8, 2024 09:34 PM

#thalavan | ബിജു മേനോൻ - ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന; തലവൻ മെയ് 24 ന് തീയേറ്ററുകളിൽ

ഈശോ, ചാവേർ എന്നീ ചിത്രങ്ങൾക്ക് ശേഷം അരുൺ നാരായൺ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഈ ചിത്രം മലബാറിലെ നാട്ടിൻപുറങ്ങളെ പ്രധാന പശ്ചാത്തലമാക്കി ഒരുക്കുന്ന...

Read More >>
#NayanaJoseon  |നടി നയന ജോസന്‍ വിവാഹിതയാവുന്നു; സന്തോഷം പങ്കുവച്ച് താരം

May 8, 2024 08:10 PM

#NayanaJoseon |നടി നയന ജോസന്‍ വിവാഹിതയാവുന്നു; സന്തോഷം പങ്കുവച്ച് താരം

നിരവധി ആരാധകരും താരങ്ങളും ആണ് നയനക്കും ഗോകുലിനും ആശംസകൾ നേർന്നുകൊണ്ട്...

Read More >>
#SangeetSivan | കാവിലെ പാട്ടുമത്സരം കഴിയാതെ നിങ്ങൾക്ക് മടങ്ങാനാവില്ലല്ലോ സംഗീത്

May 8, 2024 08:02 PM

#SangeetSivan | കാവിലെ പാട്ടുമത്സരം കഴിയാതെ നിങ്ങൾക്ക് മടങ്ങാനാവില്ലല്ലോ സംഗീത്

ആ ചിത്രമാവട്ടെ, പിൽക്കാലത്ത് മലയാളത്തിന്റെ ഐക്കോണിക് ചിത്രങ്ങളിലൊന്നായി മാറി. യോദ്ധയ്ക്ക് ഒരു രണ്ടാം ഭാഗം ഒരുക്കണമെന്ന സ്വപ്നം കൂടി...

Read More >>
#sangeethsivan |  ഹിന്ദിയില്‍ 'രോമാഞ്ചം' എത്തും മുന്‍പ് സംവിധായകന്‍ വിടവാങ്ങി

May 8, 2024 07:21 PM

#sangeethsivan | ഹിന്ദിയില്‍ 'രോമാഞ്ചം' എത്തും മുന്‍പ് സംവിധായകന്‍ വിടവാങ്ങി

ചിത്രത്തിന്‍റെ ചിത്രീകരണം നടന്നുവെന്നാണ്...

Read More >>
#sangeethsivan | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു

May 8, 2024 05:24 PM

#sangeethsivan | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു

യോദ്ധ അടക്കം മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് സംഗീത്...

Read More >>
#fahadhfaasil |സത്യരാജിന്‍റെ മടിയിലിരിക്കുന്ന കുട്ടിയെ മനസിലായോ? ഇന്ന് 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ച താരം

May 8, 2024 02:42 PM

#fahadhfaasil |സത്യരാജിന്‍റെ മടിയിലിരിക്കുന്ന കുട്ടിയെ മനസിലായോ? ഇന്ന് 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ച താരം

ഫാസിലിന്‍റെ തന്നെ മലയാളം ചിത്രങ്ങളുടെ റീമേക്കുകള്‍ ആയിരുന്നു ഇവ...

Read More >>
Top Stories